പയ്യന്നൂർ മണ്ഡലം ജനകീയ സദസ്സ് നടത്തി; നിർദേശങ്ങൾ പരിശോധിക്കും

0

പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ ഗ്രാമ പ്രദേശങ്ങളിൽ ജനോപകാരപ്രദമായ ബസ് റൂട്ടുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച ജനകീയ സദസ്സ് ടി ഐ മധുസൂദനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പുതിയ ബസ് റൂട്ടുകൾക്കായുള്ള നൂറോളം പ്രൊപ്പോസലുകൾ ലഭിച്ചു. മുഴുവൻ പ്രൊപ്പോസലുകളും വിശദമായി പരിശോധിച്ച് സാധ്യതാ റിപ്പോർട്ട് തയ്യാറാക്കി ഒരു റിവ്യൂ മീറ്റിംഗ് സംഘടിപ്പിക്കുമെന്ന് എം എൽ എ പറഞ്ഞു. കെഎസ്ആർടിസി ടൗൺ ടു ടൗൺ സർവ്വീസിന് ഓണക്കുന്നിൽ ഉടൻ സ്റ്റോപ്പ് അനുവദിച്ചതായി എം എൽ എ അറിയിച്ചു.


കണ്ടോത്ത് ശ്രീ കുറുമ്പ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുനിസിപ്പൽ ചെയർപേഴ്സൺ കെ വി ലളിത അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി വി വത്സല, പഞ്ചായത്ത് പ്രസിഡന്റുമാർ, പയ്യന്നൂർ ജോയിൻറ് ആർടിഒ ടിവി വേണുഗോപാൽ, കെ എസ് ആർ ടി സി പ്രതിനിധികൾ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *