എലിപ്പനിപ്രതിരോധം: ബോധവല്‍ക്കരണത്തിന് റീൽസ് മത്സരവുമായി ആരോഗ്യ വകുപ്പ്

0

എലിപ്പനിക്കെതിരെ വേറിട്ട ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ്. പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി റീല്‍സ് രചന മത്സരം സംഘടിപ്പിക്കുന്നു. രോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ സന്ദേശം ഉള്‍ക്കൊള്ളുന്ന റീല്‍സുകള്‍ തയ്യാറാക്കാന്‍ സാധിക്കുന്ന സ്ക്രിപ്റ്റ് ആണ് മത്സരത്തിനായി സമര്‍പ്പിക്കേണ്ടത്.

മൂന്ന് മിനിട്ടാണ് പരമാവധി ദൈര്‍ഘ്യം. ഈ സമയത്തിനുള്ളിൽ റീല്‍സ് തയ്യാറാക്കുന്നതിനുള്ള സ്‌ക്രിപ്റ്റ് ആണ് അയക്കേണ്ടത്. നിലവില്‍ പുറത്തിറക്കിയ റീല്‍സ് അഥവാ വീഡിയോയുടെ സ്‌ക്രിപ്റ്റ് അയക്കാന്‍ പാടുള്ളതല്ല.സ്‌ക്രിപ്റ്റ് വെള്ള പേപ്പറില്‍ മലയാളത്തില്‍ എഴുതിയോ ടൈപ്പ് ചെയ്‌തോ demoknr@gmail.com എന്ന ഇ മെയിലിലാണ് അയക്കേണ്ടത്.

അയക്കുന്നയാളുടെ പേരും വിലാസവും ഫോണ്‍ നമ്പറും നിർബന്ധമായും സ്‌ക്രിപ്റ്റിന്റെ കൂടെ നല്‍കണം. അവസാന തീയതി ആഗസ്റ്റ് 31 വൈകുന്നേരം അഞ്ച് മണി വരെയാണ്. ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവർക്ക്‌ ക്യാഷ് പ്രൈസ് സമ്മാനമായി നല്‍കും എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

 

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *