വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
വിവരാവകാശ നിയമം: ഉദ്യോഗസ്ഥർക്ക് ഏകദിന ശില്പശാല 23ന്

ജില്ലയിലെ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട അപ്പീൽ അധികാരികൾക്കും സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർമാർക്കുമായി സംസ്ഥാന വിവരവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന  ഏകദിന ശില്പശാല ആഗസ്റ്റ് 23 ഉച്ച രണ്ട് മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.  വിവരാവകാശ കമ്മീഷണർ  പങ്കെടുക്കും.

പഴങ്ങള്‍, പച്ചക്കറികള്‍ പ്ലാസ്റ്റിക് കവറില്‍ നല്‍കിയാൽ പതിനായിരം രൂപ പിഴ

സൂപ്പര്‍ മാര്‍ക്കറ്റുകളിൽ പഴങ്ങളും  പച്ചക്കറികളും പ്ലാസ്റ്റിക് കവറുകളില്‍ നൽകിയാൽ
പതിനായിരം രൂപ പിഴ ചുമത്തുമെന്ന്
എന്ന് ശുചിത്വ മിഷന്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കവറുകളില്‍ പാക്ക് ചെയ്ത് നല്‍കുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് പരാതി ലഭിച്ചിട്ടുണ്ട്.  2020 ജനുവരി 27 ലെ പരിസ്ഥിതി വകുപ്പിന്റെ  ഉത്തരവ് പ്രകാരം പഴം, പച്ചക്കറി എന്നിവ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വില്‍ക്കുന്നത് നിരോധിച്ചിട്ടുള്ളതാണ് എന്ന്  ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു

സൗജന്യ കോഴ്‌സുകള്‍

കേന്ദ്ര നൈപുണ്യ വികസന വകുപ്പിന് കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രത്തില്‍  എംഐഎസ് ഡാറ്റാ അനലിസ്റ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ടെലി ഹെല്‍ത്ത് സര്‍വീസ് കോര്‍ഡിനേറ്റര്‍, ഫുഡ് സ്റ്റൈലിങ് ഫോട്ടോഗ്രാഫി, ടെക്‌നിഷ്യന്‍(ഐ ഓ ടി ഡിവൈസസ്), ഇലക്ട്രോണിക് മെഷീന്‍ മെയിന്റനന്‍സ് എക്‌സിക്യൂട്ടീവ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നിഷ്യന്‍(5 ജി നെറ്റ് വര്‍ക്ക്) തുടങ്ങിയ ഹ്രസ്വകാല സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സി യാണ് അടിസ്ഥാന യോഗ്യത.  പ്രായ പരിധി 45 വയസ്.  ഫോണ്‍ : 7907413206, 8547731530

പശു വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് ആഗസ്റ്റ് 30, 31 തീയതികളില്‍ പശു വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍ വിഷയങ്ങളില്‍  പരിശീലനം നല്‍കുന്നു.  പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ആഗസ്റ്റ് 29 ന് മുമ്പായി പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ആഫീസര്‍ അറിയിച്ചു. ഫോണ്‍ :0497 2763473, 9946624167

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ: വനിതാ ഐ ടി ഐ യില്‍ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ടാലി(രണ്ട് മാസം) , ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ്  ഫോറിന്‍ അക്കൗണ്ടിംഗ് (ആറ് മാസം), ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി (നാല് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സി സി ടി വി (രണ്ട് മാസം), എം എസ് എക്‌സല്‍ (ഒരു മാസം), എം എസ് ഓഫീസ് (മൂന്ന് മാസം), ടോട്ടല്‍ സ്‌റ്റേഷന്‍ (രണ്ട് മാസം), ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ ടെക്‌നോളജി(എട്ട് മാസം), ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിംഗ് (മൂന്ന് മാസം), എന്നീ കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചിട്ടുള്ളത്.   ഫോണ്‍ : 9745479354, 0497 2835987

ടെന്‍ഡര്‍

പിണറായി ഐ ടി ഐ യിലെ ഇലക്ട്രീഷ്യന്‍ ട്രേഡിലേക്ക് ട്രെയിനിംഗ് ആവശ്യാര്‍ത്ഥം ഉപകരണ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31 ന് 2 മണി വരെ  ഫോണ്‍ : 0490 2384160

ഹിയറിങ് മാറ്റിവെച്ചു

ആഗസ്റ്റ് 23 ന് നിശ്ചയിച്ച ആര്‍ബിട്രേഷന്‍ എല്‍എ(എന്‍എച്ച്) കേസുകളുടെ ഹിയറിങ് സെപ്റ്റംബര്‍ 13 ന് മൂന്ന് മണിയിലേക്ക് മാറ്റി.

വൈദ്യുതി മുടങ്ങും

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ ആഗസ്റ്റ് 23 (വെള്ളി)  ടെച്ചിംഗ്‌സ് / മെയിന്റനന്‍സ്  പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ രാവിലെ  എട്ട് മണി  മുതല്‍ 11 മണി  വരെ പാതിരിയാട് ഹൈസ്‌കൂള്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും  11 മണി  മുതല്‍ മൂന്ന് മണി  വരെ കുറ്റിപ്പുറം, വാളാങ്കിച്ചാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും ഭാഗികമായി  വൈദ്യുതി തടസ്സപ്പെടുന്നതാണ്.

സീറ്റൊഴിവ്

ഗവ. ഐ ടി ഐ പന്ന്യന്നൂരില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന ഏതാനും സീറ്റുകളില്‍ ഒഴിവുകളുണ്ട്.  താല്‍പര്യമുള്ള യോഗ്യരായ വനിതകള്‍ ആഗസ്റ്റ് 27 നുള്ളില്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  ഫോണ്‍ :0490 2318650

മന്ത്രി ആർ ബിന്ദുവിൻ്റെ 23 വെള്ളി  ജില്ലയിലെ പരിപാടികൾ


1, പിണറായി എഡ്യൂക്കേഷൻ ഹബ്ബ് ശിലാസ്ഥാപനം,  പിണറായി ,10 മണി

2,വീടുകളുടെ താക്കോൽ ദാനം(എൻ എസ് എസ്) , ചെറുശ്ശേരി ഓഡിറ്റോറിയം , കണ്ണൂർ യൂണിവേഴ്സിറ്റി, 2 മണി

3, മെഡിക്കൽ ഉപകരണ വിതരണം, ഡി പി സി ഹാൾ  3 മണി

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പി ജി കോഴ്‌സുകള്‍ വരെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ വിവിധ കോഴ്‌സുകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31.  വെബ് സൈറ്റ്  www.peedika.kerala.gov.in    ഫോണ്‍ : 0497 2706806

ക്യാഷ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കണ്ണൂര്‍ ജില്ലാ ഓഫീസില്‍ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളില്‍നിന്ന് ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍, സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, സി ബി എസ് ഇ വിഭാഗത്തില്‍ എ വണ്‍, ഐ സി എസ് ഇ വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തിലും കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്കും, ഡിഗ്രി, പി ജി (പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ) കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി ഉന്നത വിജയം കൈവരിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കും അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ കലാ കായിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കും   അപേക്ഷിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഒക്ടോബര്‍ 31.   ഫോണ്‍ : 0497 2706806

യുവസാഹിത്യ ക്യാമ്പ് 2024:  രചനകള്‍ ക്ഷണിച്ചു

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ അവരുടെ രചനകള്‍ (കഥ, കവിത മലയാളത്തില്‍) സെപ്റ്റംബര്‍ 10 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അറിയിച്ചു. സൃഷ്ടി കര്‍ത്താവിന്റെ പേരും മേല്‍വിലാസവും സൃഷ്ടികളോടൊപ്പം രേഖപ്പെടുത്തേണ്ടതാണ്. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡി.ടി.പി ചെയ്ത്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി(എസ്.എസ്.എല്‍.സിസര്‍ട്ടിക്കറ്റ്/ആധാര്‍/വോട്ടര്‍ഐ.ഡി ഇവയില്‍ ഏതെങ്കിലു ഒരെണ്ണം) ബയോഡേറ്റ, വാട്സ്പ്പ് നമ്പര്‍ എന്നിവ സഹിതം നല്‍കേണ്ടതാണ്. കവിത 60 വരിയിലും കഥ എട്ട് ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്.
രചനകൾ  ഇ മെയിലിലോ തപാലിലോ അയക്കാം.  ഇമെയില്‍ sahithyacamp2024@gmail.com, വിലാസം-കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദൻ യൂത്ത് സെൻ്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി ഒ, തിരുവനന്തപുരം- 695043

ഗോത്ര സൗഹൃദ കൗണ്ടറുകളുടെ പ്രവര്‍ത്തനം ദീർഘിപ്പിച്ചു

ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാരില്‍ അടിസ്ഥാന രേഖകള്‍ ഇല്ലാത്തവർക്കും  തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ക്കും വേണ്ടി ആറളം, കോളയാട് , ആലക്കോട് ഗ്രാമ പഞ്ചായത്തുകളിലെയും, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലെയും അക്ഷയ കേന്ദ്രങ്ങളില്‍ സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഗോത്ര സൗഹൃദ കൗണ്ടറുകളുടെ പ്രവര്‍ത്തനം സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2025 ഫെബ്രുവരി 28 വരെ നീട്ടിയതായി  ജില്ലാ വികസന കമ്മീഷണര്‍ അറിയിച്ചു. അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെൻ്റ് ഡിജിറ്റലൈസേഷൻ (എ ബി സി ഡി) പദ്ധതിയുമായി ബന്ധപ്പെട്ടാണ് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളിൽ ഗോത്ര സൗഹൃദ കൗണ്ടറുകൾ പ്രവർത്തിച്ചുവരുന്നത്.

എലിപ്പനിയെ പ്രതിരോധിക്കാം : പൊതുജനങ്ങള്‍ക്കായി റീല്‍സ് രചന  മത്സരം

എലിപ്പനിക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി റീല്‍സ് രചന മത്സരം സംഘടിപ്പിക്കുന്നു.  എലിപ്പനി രോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ സന്ദേശം ഉള്‍ക്കൊള്ളുന്ന റീല്‍സുകള്‍ തയ്യാറാക്കാന്‍ സാധിക്കുന്ന സ്ക്രിപ്റ്റ് ആണ് മത്സരത്തിനായി സമര്‍പ്പിക്കേണ്ടത്.  പരമാവധി മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള റീല്‍സ് തയ്യാറാക്കുന്നതിനുള്ള സ്‌ക്രിപ്റ്റ് ആണ് അയക്കേണ്ടത്.  നിലവില്‍ പുറത്തിറക്കിയ റീല്‍സ് / വീഡിയോയുടെ സ്‌ക്രിപ്റ്റ് അയക്കാന്‍ പാടുള്ളതല്ല.  സ്‌ക്രിപ്റ്റ് വെള്ള പേപ്പറില്‍ മലയാളത്തില്‍ എഴുതിയോ ടൈപ്പ് ചെയ്‌തോ
demoknr@gmail.com എന്ന ഇ മെയിലില്‍ സമര്‍പ്പിക്കുക.  അയക്കുന്നയാളുടെ പേരും വിലാസവും ഫോണ്‍ നമ്പറും സ്‌ക്രിപ്റ്റിന്റെ കൂടെ നല്‍കണം.  അവസാന തീയതി ആഗസ്റ്റ് 31 വൈകുന്നേരം അഞ്ച് മണി വരെ.  ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന രചനകള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനമായി നല്‍കും എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഗെയിം ഡെവലപ്പര്‍ കോഴ്‌സ്

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ യൂണിറ്റി സര്‍ട്ടിഫൈഡ് അസ്സോസിയേറ്റ് ഗെയിം ഡെവലപ്പര്‍ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.  ഫോണ്‍ :8848276418, 7356330466, രജിസ്‌ട്രേഷന്‍ ലിങ്ക് :https://forms.gle/RkjKHVgaBx.JPMV2r7

ഓൺലൈൻ ടെൻഡർ

കണ്ണൂർ ആർ എം എസ്- തളിപ്പറമ്പ- കരിമ്പം എക്സ്ക്ലൂസിവ്
എം എം എസ് റൂട്ടിൽ തപാലുകൾ കൊണ്ടുപോവുന്നതിന് വാണിജ്യ വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് തപാൽ വകുപ്പ് കണ്ണൂർ ഡിവിഷൻ  പോസ്റ്റ് ഓഫീസ് സൂപ്രണ്ട് ഓൺലൈൻ ടെൻഡർ ക്ഷണിച്ചു. ഓൺലൈൻ ടെൻഡർ https://gem.gov.in എന്ന വെബ്‌സൈറ്റിൽ സമർപ്പിക്കേണ്ട അവസാന തീയതി  സെപ്റ്റംബർ 10 ഉച്ച  2 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497-2708125, 2700841.

സ്‌പോട്ട് അഡ്മിഷന്‍

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് നടത്തുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ (കുസാറ്റ്) ദ്വിവത്സര എം ബി എ/എം സി എ പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 27 ന് രാവിലെ 11 മണിക്ക് നടക്കും. വെബ് സൈറ്റ് www.cethalassery.ac.in   ഫോണ്‍ : 9895865032, 9567130671

ജോലി ചെയ്യുന്നവർക്ക് ദ്വിവത്സര എം ബി എ

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് നടത്തുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ(കുസാറ്റ്) എ ഐ സി ടി ഇ അംഗീകാരമുള്ള ദ്വിവത്സര എം ബി എ ( ജോലി ചെയ്യുന്നവര്‍ക്കുള്ള പ്രോഗ്രാം) കോഴ്‌സിലേക്കുള്ള അഡ്മിഷന്‍ ആഗസ്റ്റ് 27 ന് രാവിലെ 10 മണിക്ക് നടക്കും. താത്പര്യമുള്ളവർ കോളേജില്‍ നേരിട്ട് ഹാജരാകണം.  വെബ്സൈറ്റ് www.cethalassery.ac.in  ഫോണ്‍ : 9895865032, 9446865265

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക്ക് കോളേജില്‍ ഇലക്ട്രിക്കല്‍ ലക്ചറർ തസ്തികയിലേക്ക് ഗസ്റ്റ് ഫാക്കല്‍റ്റിയായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  എഐസിടിഇ മാനദണ്ഡ പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ, എന്നിവയുടെ അസ്സല്‍ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം. തുടർന്ന്  എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടക്കും.  .  ഫോണ്‍ : 9497763400

ടെന്‍ഡര്‍

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കിഫ്ബി ധന സഹായത്തോടെ ബിഎസ്എന്‍എല്‍ മുഖേന നടക്കുന്ന മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയുടെ ഭാഗമായി പഴയ ഡയാലിസിസ് കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലത്ത് മണ്ണ് നീക്കം ചെയ്യുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു.  അവസാന തീയതി ആഗസ്റ്റ് 28 ഉച്ചക്ക്  ഒരു മണി വരെ.

ടെന്‍ഡര്‍

കൂത്തുപറമ്പ് ശിശു വികസന പദ്ധതി ആഫീസറുടെ കാര്യാലയത്തിന് കീഴിലെ ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, കോട്ടയം തുടങ്ങിയ പഞ്ചായത്തുകൾ, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റി എന്നിവയില്‍പ്പെടുന്ന 108 അങ്കണവാടികളിലും 2023-24 വര്‍ഷത്തെ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള ജി എസ് ടി രജിസ്‌ട്രേഷനുള്ള വ്യക്തി/സ്ഥാപനം എന്നിവയില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു.  ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 11.30 വരെ കൂത്തുപറമ്പ് ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ സ്വീകരിക്കും.  ഫോണ്‍ : 0490 2363090

About The Author

Leave a Reply

Your email address will not be published. Required fields are marked *