സാമ്പത്തിക തട്ടിപ്പ്; 1 കോടി 38 ലക്ഷം രൂപ തട്ടിയെടുത്ത ഫിനാൻസ് മാനേജർ അറസ്റ്റില്‍
കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയായ വളപ്പില കമ്യൂണിക്കേഷൻസിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1.38 കോടി രൂപ തട്ടിയെടുത്ത ഫിനാൻസ് മാനേജർ അറസ്റ്റിൽ. തൃശൂർ ആമ്പല്ലൂർ വട്ടണാത്ര സ്വദേശി വിഷ്ണുപ്രസാദ് ടി.യു (30 വയസ്സ്) ആണ് അറസ്റ്റിലായത്. 2022 നവംബർ 1 മുതൽ സ്ഥാപനത്തിൽ ഫിനാൻസ് മാനേജറായി ജോലിചെയ്തുവരുന്നതിനിടെയണ് സ്വന്തം സാമ്പത്തിക ലാഭത്തിനായി ഓൺലൈൻ ബാങ്കിങ്ങിലൂടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്.
സ്ഥാപനത്തിൻ്റെ ജിഎസ്ടി, ആദായ നികുതി, പിഇ, ഇഎസ്ഐ, ടിഡിഎസ് എന്നിവ അടച്ചതിൻ്റെ വ്യാജരേഖകൾ ഉണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തയിരുന്നത്. സ്ഥാപനത്തിൻ്റെ ഓഡിറ്റിംഗിന് വിഭാഗമാണ് പ്രതിയുടെ സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്തിത്. തുടർന്ന് തൃശൂർ ടൗൺ ഈസ്റ്റ് പോലീസിൽ പരാതി നൽകുകി. ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതിയും, ഹൈക്കോടതിയും, സുപ്രീം കോടതിയും തള്ളിയിരുന്നു. പ്രതിയെ റിമാൻഡ് ചെയ്ത് വിയ്യൂർ ജയിലിലേക്ക് മാറ്റി.