കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകം; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ
കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകത്തിൽ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ ഇന്നും ചോദ്യം ചെയ്യുന്നു. തുടര്‍ച്ചയായി ഏഴാം ദിവസമാണ് സിബിഐ ചോദ്യം ചെയ്യുന്നത്. സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കൊല്‍ക്കത്ത പൊലീസും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കേസിൽ 21 അംഗ അഭിഭാഷക സംഘം ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകും.