ജെഎംഎം പിളരും; ചമ്പായ് സോറൻ ബിജെപിയിലേക്കില്ല, പുതിയ പാർട്ടി രൂപീകരിക്കും

0

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച മുതിർന്ന നേതാവുമായ ചമ്പായ് സോറൻ പുതിയ പാർട്ടി രൂപവത്കരിക്കുന്നു. ജെഎംഎം വിടുമെന്ന സൂചന നൽകിയതിനു പിന്നാലെയാണ് പുതിയ പാർട്ടി രൂപവത്കരിക്കാനുള്ള നീക്കം വെളിപ്പെടുത്തിയത്. പാർട്ടിയിൽ നേരിടേണ്ടി വന്ന അപമാനങ്ങളും തിരസ്കാരങ്ങളും മറ്റൊരു വഴി തെരഞ്ഞെടുക്കാന്‍ തന്നെ നിർബന്ധിതനാക്കുന്നതായി അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

പിന്നാലെ ഡൽഹിയിലെത്തിയ അദ്ദേഹം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ബുധനാഴ്ചയാണ് പുതിയ പാർട്ടി രൂപവത്കരിക്കുന്ന കാര്യം അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ‘എന്റെ മുന്നിൽ മൂന്നു വഴികളാണുണ്ടായിരുന്നത്, രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുക, പുതിയ പാർട്ടി രൂപവ്തകരിക്കുക, മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുക. ഞാൻ വിരമിക്കില്ല, മറ്റൊരു പാർട്ടിയിൽ ചേരുകയുമില്ല, പുതിയൊരു പാർട്ടി രൂപീകരിക്കും, മുന്നോട്ടുള്ള വഴിയിൽ നല്ല സുഹൃത്തിനെ കണ്ടുമുട്ടിയാൽ, അവരുമായി സഹകരിച്ച് പ്രവർത്തിക്കും’ ചമ്പായ് സോറൻ പ്രതികരിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റു ചെയ്തതിനെത്തുടർന്ന് ഹേമന്ത് സോറൻ രാജിവച്ചപ്പോഴാണ് ചമ്പായ് സോറൻ മുഖ്യമന്ത്രിയായത്. അഞ്ചു മാസത്തിനുശേഷം ജാമ്യം ലഭിച്ച് ഹേമന്ത് സോറൻ തിരിച്ചെത്തിയതോടെയാണ് അദ്ദേഹ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ഇതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമാണെങ്കിലും അധികാര തകർക്കവുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനുമായി അകൽച്ചയിലാണ്. സംസ്ഥാനത്ത് നിയമ സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ചമ്പായ് സോറന്റെ നിർണ്ണായക തീരുമാനം.

About The Author

Leave a Reply

Your email address will not be published. Required fields are marked *