സാമൂഹ്യസുരക്ഷ പെൻഷൻ മസ്റ്ററിംഗ് തിയ്യതിനീട്ടി
സാമൂഹ്യസുരക്ഷ പെൻഷൻ മസ്റ്ററിംഗ് തിയ്യതിനീട്ടി സർക്കാർ ഉത്തരവിറക്കി. 2023 ഡിസംബർ 31 വരെ ഉള്ള സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്കാണ് വാർഷിക മസ്റ്ററിങ് ചെയ്യുന്നതിനായി സമയപരിധിനീട്ടിയത്. 2024 സെപ്റ്റംബർ 30 വരെയാണ് ദീർഘിപ്പിച്ചത്.
ഈ സമയത്തിനുള്ളിൽ എല്ലാ പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണ്. ഈ സമയപരിധി ഇനി ദീർഘിപ്പിച്ച് നൽകുന്നതല്ല. ധനകാര്യ വകുപ്പാണ് ഇത് അറിയിച്ചത്. 2024 ജൂൺ 25ന് തുടങ്ങിയ പെൻഷൻ മസ്റ്ററിംഗ് ഇതിനോടകം 85 ശതമാനത്തോളം പൂർത്തീകരിച്ചു കഴിഞ്ഞു.