ഡോക്ടർമാർക്ക് നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം ഐഎംഎ

ഡോക്ടർമാർക്ക് നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാനായി കേന്ദ്ര ഗവൺമെൻറ് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) . ദേശീയ പണിമുടക്കിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച ജില്ലാ പ്രതിഷേധറാലി ആവശ്യപ്പെട്ടു. ആശുപത്രികൾക്ക് അകത്തു നിന്നും പുറത്തു നിന്നും ഡോക്ടർമാർക്കു നേരെ ആക്രമണം ഉണ്ടാകുന്നത് കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഇന്ന് ദേശീയതലത്തിൽ 24മണിക്കൂർ പണിമുടക്കിൽ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്, എങ്കിലും പ്രത്യേക സുരക്ഷാ സോൺ ആയി ആശുപത്രികളെ അംഗീകരിച്ചില്ലെങ്കിൽ അത്യാഹിത വിഭാഗം അടക്കമുള്ള മെഡിക്കൽ രംഗത്തെ മുഴുവൻ സേവനങ്ങളും അവസാനിപ്പിക്കുമെന്നും ഐഎംഎ നേതാക്കൾ അറിയിച്ചു. കണ്ണൂർ ഐഎംഎ ഹാളിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി സംസ്ഥാന ജില്ലാ നേതാക്കൾ നേതൃത്വം നൽകി.

ഡോ ആർ രമേഷ്, ഡോ മുഹമ്മദലി, ഡോ ശ്രീകുമാർ വാസുദേവൻ, ഡോ ലാളിത് സുന്ദരം, ഡോ ഗോപീനാഥൻ, ഡോ മുകുന്ദൻ കെ വി, ഡോ മുകുന്ദൻ നമ്പ്യാർ, ഡോ പ്രദീപ്‌, ഡോ രാജേഷ് ഒ ടി, ഡോ വിനായക്, ഡോ സുൽഫിക്കർ അലി, ഡോ നിർമ്മൽ രാജ്,
ഡോ ആശിഷ് ബെൻസ്, ഡോ അരവിന്ദ്, ഡോ മിനി ബാലകൃഷ്ണൻ, ഡോ ബിതുൻ, ഡോ റോസ്‌ന രവീന്ദ്രൻ, ഡോ ഗൗതം ഗോപിനാഥ്, ഡോ സജിൻ കെ എം, ഡോ അശ്വിൻ വി കെ, ഡോ സിബിഷ്, ഡോ രഞ്ജിത്ത് മാത്യു, ഡോ രമേഷ് ഹരിഹരൻ, ഡോ അബൂബക്കർ സി, ഡോ ഹസൻ,ഡോ ലത മേരി, ഡോ അരുൺ ശങ്കർ,ഐഡി എ ദേശീയ പ്രസിഡന്റ്‌ ഡോ രവീന്ദ്രനാഥ്,
കശ്യപ് വിനോദ് നേതൃത്വം നൽകി. പ്രതിഷേധ റാലിക്ക് ശേഷം കണ്ണൂർ ഐഎംഎ ഹാളിൽ നടത്തിയ പ്രതിഷേധം കൺവൻഷനിൽ നേതാക്കൾ പ്രസംഗിച്ചു.

About The Author