കളിപ്പാട്ടം വാങ്ങാനായി സ്വരുക്കൂട്ടിയ തുക മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മുഹമ്മദ് സിദാൻ

കളിപ്പാട്ടം വാങ്ങാനായി ഭണ്ഡാരത്തിൽ സ്വരുപിച്ച തുക മുഴുവൻ സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മുഹമ്മദ് സിദാൻ മാതൃകയായി. കാലങ്ങളായി തനിക്ക് കിട്ടിയ നാണയത്തുട്ടുകളാണ് എണ്ണി തിട്ടപ്പെടുത്താതെ ദണ്ഡാരമടക്കം കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിലിന് കൈമാറിയത്. സിറ്റി ദീനുൽ ഇസ്ലാം സഭ ഇംഗ്ലീഷ് മീഡിയം UK G വിദ്യാർത്ഥിയാണ് മുഹമ്മദ് സിദാൻ. കോർപ്പറേഷൻ ഡിവിഷനിൽ താമസിക്കുന്ന താഹിർ ഹംസ – ഫാത്തിമത്തുൽ ഹന എന്നവരുടെ മകനാണ്. വയനാട് ദുരന്തത്തിൽ പെട്ടവർക്ക് സഹായംനൽകാൻ ഈ കുഞ്ഞ് മനസ് കാണിച്ച താൽപര്യത്തെയും അതിനെ പിന്തുണച്ച രക്ഷിതാക്കളെയും അഭിനന്ദിക്കുന്നതായി മേയർ പറഞ്ഞു.

About The Author