സ്വാതന്ത്ര്യദിനാഘോഷം: കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയർത്തി

ജില്ലാ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് രാവിലെ ഒമ്പത് മണിക്ക് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയർത്തി . തുടർന്ന് വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു . സ്വാതന്ത്ര്യദിന സന്ദേശവും മന്ത്രി നൽകി.

22 പ്ലാറ്റൂണുകൾ സ്വാതന്ത്ര്യദിന പരേഡിൽ അണിനിരന്നു. പൊലീസ്- നാല്,എക്സൈസ്- ഒന്ന്, വനം വകുപ്പ്- ഒന്ന്,എൻ സി സി – നാല്, സ്‌കൗട്ട് ആൻഡ് ഗൈഡ്- ആറ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്- നാല്, ജൂനിയർ റെഡ് ക്രോസ്- രണ്ട്,എന്നിങ്ങനെയാണ് പ്ലാറ്റൂണുകൾ. സെറിമോണിയൽ പരേഡിൽ ബാൻഡ് സെറ്റ് ഒരുക്കിയത് ഡിഎസ് സി സെന്റർ, സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്‌കൂൾ, കടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ, ആർമി പബ്ലിക് സ്‌കൂൾഎന്നിവയായിരുന്നു.


ജില്ലാ ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനത്തിന്റെ സ്ഥിരം വേദിക്ക് ഇത്തവണ മാറ്റമുണ്ട്.കലക്ടറേറ്റ് മൈതാനിയിലാണ് ചടങ്ങ് നടന്നത് പോലീസ് പരേഡ് ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്ക് പണി നടന്നുവരുന്നതിനാലാ ആണ് വേദിക്ക് മാറ്റം വന്നത്.

About The Author