സ്വാതന്ത്ര്യദിനം: കോർപ്പറേഷനിൽ മേയർ മുസ്ലിഹ് മഠത്തിൽ പതാക ഉയർത്തി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോർപ്പറേഷനിൽ ബഹു മേയർ മുസ്ലിഹ് മഠത്തിൽ പതാക ഉയർത്തി. കൃത്യം 9.30 ന് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ.പി. ഇന്ദിര, മുൻ മേയർ ടി.ഒ. മോഹനൻ, മുൻ ഡെപൂട്ടി മേയർ ഷബീന ടീച്ചർ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.കെ ശ്രീലത, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ മാർട്ടിൻ ജോർജ്, കെ.പി. അബ്ദുൽ റസാഖ്, ടി.രവീന്ദ്രൻ, പി.വി. ജയസൂര്യൻ, സി.സുനിഷ , കെ.പി. റാഷിദ്, കൗലത്ത് പി., ഉമൈബ, ബീബി , സാവിത്രി, പത്മജ ,കോർപ്പറേഷൻ സെക്രട്ടറി ടി. അജേഷ് , എസ്.ഇ.ജസ്വന്ത്, ഓഫീസ് ജീവനക്കാർ,ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. ശേഷം സ്വാതന്ത്ര്യ സമര സ്തൂപത്തിൽ പുഷ്പാർച്ചനയും നടത്തി. എല്ലാവർക്കും മധുരവിതരണവും നടത്തി.

About The Author