സ്റ്റേഷൻ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ എ.എസ്.ഐ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു
രാജപുരം സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ എ.എസ്.ഐ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു . കള്ളാര്‍ സ്വദേശി കെ. ചന്ദ്രന് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 മണിയോടെ വീട്ടില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പനത്തടി ഗവ. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജപുരം സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് രാത്രി 7 മണിയോടെ വീട്ടിലേക്ക് മടങ്ങിയതായിരുന്നു.സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.