കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പി ജി പ്രവേശനം; സ്പോട്ട് അഡ്‌മിഷൻ

ഗവൺമെന്റ്/ എയ്ഡഡ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലെ എസ് സി/ എസ് ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും 19/08/2024 നു സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. പങ്കെടുക്കുന്നവർ 14/08/2024 മുതൽ 16/08/2024 വരെയുള്ള തീയതികളിൽ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

സെൽഫ് ഫിനാൻസിങ് കോളേജുകളിലെ എസ് സി/ എസ് ടി ഉൾപ്പെടെയുള്ള പി ജി ഒഴിവുകളിലേക്ക് 23/08/2024 മുതൽ 24/08/2024 വരെയുള്ള തീയതിയിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. പങ്കെടുക്കുന്നവർ 21/08/2024 മുതൽ 22/08/2024 വരെയുള്ള തീയതികളിൽ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വേക്കൻസി ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ നൽകുന്നതായിരിക്കും.

പുനർ മൂല്യ നിർണ്ണയ ഫലം

ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2023) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽപ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾപ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്.

വയനാടിന് കണ്ണൂർ സർവകലാശാലയിലെ മണിപ്പൂർ വിദ്യാർത്ഥികളുടെ കൈത്താങ്ങ്

ഒരുലക്ഷം രൂപ ധനസഹായം നൽകി

കണ്ണൂർ സർവകലാശാലയിൽ പഠിക്കുന്ന മണിപ്പൂരിൽ നിന്നുമുള്ള വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സഹായ ധനമായി നല്കി. എ ഡി എം കെ നവീൻ ബാബുവിന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ തുക കൈമാറി. മണിപ്പൂരിൽ നിന്നും കണ്ണൂർ സർവകലാശാലയിൽ ഡിഗ്രി, പിജി, പി എച്ച് ഡി തുടങ്ങിയ പ്രോഗ്രാമുകളിലായി അമ്പതോളം വിദ്യാർത്ഥികളാണ് നിലവിൽ പഠിക്കുന്നത്. സർവകലാശാലയുടെ പാലയാട് ഡോ. ജാനകിയമ്മാൾ ക്യാമ്പസിലെ എൽ എൽ ബി വിദ്യാർത്ഥിയായ ഗൗലുങ്കമൺ ൻ്റെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പഠിക്കുന്ന മണിപ്പൂരി വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച ഒരു ലക്ഷം രൂപയാണ് സഹായ ധനമായി നൽകിയത്. ഇരുപതോളം വിദ്യാർത്ഥികൾ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. സഹായ ധനം മാറുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾ ഒരുമിച്ച് വയനാടിൻ്റെ ദുഃഖത്തിൽ പങ്കു ചേർന്ന് മെഴുക് തിരി തെളിയിച്ചു. വയനാടിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ദുഃഖത്തിൽ പങ്കുചേർന്നു കൊണ്ടും മുഖ്യമന്ത്രിക്കുള്ള കത്തും വിദ്യാർത്ഥികൾ ചടങ്ങിൽ കൈമാറി. തുടർന്ന് മണിപ്പൂരിലെ പരമ്പരാഗത ആചാര പ്രകാരം വയനാടിൽ മരണപ്പെട്ടവരോടുള്ള ആദര സൂചകമായി ഷോളും വിദ്യാർഥികൾ എ ഡി എം ന് കൈമാറി. കണ്ണൂർ സർവകലാശാലാ വിദ്യാർഥി ക്ഷേമ വിഭാഗം ഡയറക്ടർ ഡോ. ടി പി നഫീസ ബേബിയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ കലക്ടറേറ്റിൽ എത്തിയത്. സർവകലാശാലയിലെ എൻ എസ് എസ് വിദ്യാർത്ഥികൾ 10 ലക്ഷം രൂപയോളം മുടക്കി ആദ്യ ഘട്ടത്തിൽ വയനാട്ടിലെ ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ എത്തിച്ചു നൽകിയിരുന്നു. കൂടാതെ വയനാട്ടിലെ ദുരന്തബാധിതർക്കായി 25 വീടുകൾ എൻ എസ് എസ് നിർമിച്ചുനല്കുന്നുണ്ട്. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലും സംഭരണ കേന്ദ്രങ്ങളിലുമായി സർവകലാശാലയിലെ അമ്പതോളം എൻ എസ് എസ് അംഗങ്ങൾ നിലവിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.

സ്പോട്ട് അഡ്മിഷൻ

  • കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന എൻവയോൺമെന്റൽ സ്റ്റഡീസ് പഠന വകുപ്പിൽ എം എസ് സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ 16/08/2024 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠന വകുപ്പിൽ എത്തണം. ഫോൺ: 9946349800

  • കണ്ണൂർ സർവകലാശാലയുടെ ഫിസിക്‌സ് പഠന വകുപ്പിൽ എം എസ് സി ഫിസിക്സ് (അഡ്വാൻസ്‌ഡ് മെറ്റീരിയൽസ്), എം എസ് സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളജി) എന്നീ പ്രോഗ്രമുകൾക്ക് ഇ ഡബ്ലു എസ് കാറ്റഗറിയിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താല്പര്യമുള്ളവർ  അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 16/08/2024 ന് രാവിലെ 10.30 ന് പയ്യന്നൂർ ക്യാമ്പസിലുള്ള പഠനവകുപ്പിൽ എത്തണം. ഫോൺ: 04972806401, 9447649820

About The Author