വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

തദ്ദേശ അദാലത്ത്: സംഘാടക സമിതി രൂപീകരണ യോഗം 16ന്

സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നാലാം നൂറ് ദിന പരിപാടി 2024 ന്റെ ഭാഗമായി, തദ്ദേശ സ്വയംഭരണ, എക്‌സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിലുള്ള തദ്ദേശ അദാലത്ത് സെപ്റ്റംബർ രണ്ടിന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. അദാലത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ആഗസ്റ്റ് 16ന് രാവിലെ 11.30ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കും. യോഗത്തിൽ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പങ്കെടുക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള 11 വിഷയങ്ങളിലെ പരാതികളാണ് പ്രസ്തുത അദാലത്തിൽ പരിഗണിക്കുന്നത്. അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ: ബിൽഡിംഗ് പെർമിറ്റ്, കംപ്ലീഷൻ, ക്രമവത്കരണം, വ്യാപാര, വാണിജ്യ, വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്‌ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷ പെൻഷനുകൾ, മാലിന്യ സംസ്‌കരണം, പൊതുസൗകര്യങ്ങളും പൊതുസുരക്ഷയും, ആസ്തി മാനേജ്‌മെൻറ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത.
അദാലത്തിൽ പരിഗണിക്കുന്നതിനായി adalat.lsgkerala.gov.in എന്ന സൈറ്റിലൂടെ പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാം.

ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം: മന്ത്രിരാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയർത്തും

ജില്ലാ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് രാവിലെ ഒമ്പത് മണിക്ക് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയർത്തും. തുടർന്ന് വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യദിന സന്ദേശവും മന്ത്രി നൽകും.

22 പ്ലാറ്റൂണുകൾ സ്വാതന്ത്ര്യദിന പരേഡിൽ അണിനിരക്കും. പൊലീസ്- നാല്,എക്സൈസ്- ഒന്ന്, വനം വകുപ്പ്- ഒന്ന്,എൻ സി സി – നാല്, സ്‌കൗട്ട് ആൻഡ് ഗൈഡ്- ആറ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്- നാല്, ജൂനിയർ റെഡ് ക്രോസ്- രണ്ട്,എന്നിങ്ങനെയാണ് പ്ലാറ്റൂണുകൾ തയ്യാറാകുന്നത്.  സെറിമോണിയൽ പരേഡിൽ ബാൻഡ് സെറ്റ് ഒരുക്കുന്നത്ഡിഎസ് സി സെന്റർ, സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്‌കൂൾ, കടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ, ആർമി പബ്ലിക് സ്‌കൂൾഎന്നിവയായിരിക്കും.

കൗൺസിലറുടെ ഒഴിവ്

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന സുരക്ഷാ പദ്ധതിയിൽ കൗൺസിലറുടെ ഒഴിവുണ്ട്. യോഗ്യത: സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി പിജി. യോഗ്യതയുള്ളവർ ആഗസ്റ്റ് 16 വെള്ളിയാഴ്ച രാവിലെ 10.30ന് കണ്ണൂർ ടൗണിന് സമീപം സൗത്ത് ബസാർ, കക്കാട് റോഡിലെ ചോല സുരക്ഷ ഓഫീസിൽ നേരിട്ട് ഹാജരാവുക. cholasuraksha@gmail.com എന്ന വിലാസത്തിൽ ഇമെയിൽ അയക്കുക. ഫോൺ: 9995046016, 9744510930

മസ്റ്ററിങ് നടത്തണം

കേരള ബീഡി-ചുരുട്ട് തൊഴിലാളി ബോർഡിൽ നിന്നും 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച, മസ്റ്ററിങ് ചെയ്യാൻ ബാക്കിയുള്ള ഗുണഭോക്താക്കൾ ആഗസ്റ്റ് 24നുള്ളിൽ മസ്റ്ററിങ് നടത്തണം. മസ്റ്ററിങ് ചെയ്ത ഗുണഭോക്താക്കൾ ബോർഡ് ഓഫീസിൽ വിവരം അറിയിക്കേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2706133

സ്‌പോട്ട് അഡ്മിഷൻ

മാനന്തവാടി ഗവ. കോളേജിലെ ബി എസ് സി ഇലക്ട്രോണിക്‌സ്, ഫിസിക്‌സ് എന്നീ ബിരുദ പ്രോഗ്രാമുകളിലും എം എസ്‌സി ഇലക്ട്രോണിക്, എം കോം ഫിനാൻസ്, എം എ ഇംഗ്ലീഷ്, എം എ ഡവലപ്പ്മെന്റ് ഇക്കണോമിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ആഗസ്റ്റ് 16 വെള്ളിയാഴ്ചക്കകം കോളേജ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കുക. അപേക്ഷയോടൊപ്പം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ യുജി/ പി ജി ഓൺലൈൻ രജിസ്‌ടേഷൻ ചെയ്ത അപേക്ഷ ഫോറം ഉള്ളടക്കം ചെയ്യണം.
ഫോൺ: 04935 24351, 9495647534, 9495618606

പി എസ് സി   ഇന്റർവ്യൂ  

 കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II (കാറ്റഗറി നമ്പർ: 066/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 മെയ് 21ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി ആഗസ്റ്റ് 21,22, 23 തീയ്യതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ, ജില്ലാ ഓഫീസുകളിലും, ആഗസ്റ്റ് 22, 23 തീയ്യതികളിൽ കാസർകോട് ജില്ലാ ഓഫീസിലും ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ ഒ ടി ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് , മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇൻറർവ്യൂ ദിവസം ഹാജരാകണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

വനിത ക്വാട്ടയിൽ സീറ്റൊഴിവ്

കുറുമാത്തൂർ ഗവ. ഐ ടി ഐ യിൽ വനിത ക്വാട്ടയിൽ ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളിലേക്ക് അഡ്മിഷന് യോഗ്യരായ പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 16 ന് രാവിലെ 11 മണിക്ക് ഐ.ടി.ഐ യിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9497639626.

അഭിമുഖം  14 ന്

കുടുംബശ്രീ ജില്ലാ മിഷൻ തിരഞ്ഞെടുത്ത ബ്ലോക്കിലേക്ക് ഇന്റഗ്രേറ്റഡ് ഫാർമിംഗ് ക്ലസ്റ്റർ ആങ്കർ, സീനിയർ സി ആർ പി തസ്തികകളിലേക്ക് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ആഗസ്റ്റ് 14 ന് ഉച്ചക്ക് രണ്ടു മണിക്ക് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നടക്കും ഫോൺ: 0497 2702080

അപേക്ഷ ക്ഷണിച്ചു

എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ കാരുണ്യ ഹോസ്പിറ്റലിന് മുൻവശം പ്രവർത്തിക്കുന്ന ഇരിട്ടി എൽ ബി എസ് സ്‌കിൽ സെന്ററിൽ എസ് എസ് എൽ സി / +2 / ഡിഗ്രി പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫാക്കൽറ്റി ഇൻ ടീച്ചർ ട്രെയിനിങ് (യോഗ്യത +2) ഡിപ്ലോമ ഇൻ ബ്യൂട്ടി തെറാപ്പിസ്റ്റ് (യോഗ്യത എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ റെഫ്രിജറേറ്റർ ആന്റ് എസി മെക്കാനിക്ക് (യോഗ്യത എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (യോഗ്യത +2), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് (യോഗ്യത +2) .ഫോൺ 9061132222, 9645235707

ഓണം മേള : വിപണന സ്റ്റാൾ ഉദ്ഘാടനം 16 ന്

കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഓണം മേള 2024 ന്റെ ഭാഗമായി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ ആരംഭിക്കുന്ന ഗ്രാമവ്യവസായ യൂണിറ്റുകളുടെ വിപണന സ്റ്റാളുകളുടെ ഉദ്ഘാടനവും ഓണം മേള സമ്മാനക്കൂപ്പൺ ആദ്യഘട്ട നറുക്കെടുപ്പും ആഗസ്റ്റ് 16 ന് രാവിലെ 11 മണിക്ക് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവ്വഹിക്കും. ആഴ്ച തോറുമുള്ള നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും രണ്ടാം സമ്മാനം 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും മൂന്നാം സമ്മാനം 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ആണ്.

സ്വാതന്ത്ര്യ ദിനത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ക്യാംപസിൽ ശുചീകരണ ക്യാമ്പയിൻ

ക്ലീൻ ക്യാംപസ് സേഫ്റ്റി ക്യാമ്പയിനിന്റെ ഭാഗമായി ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പരിസരം സന്നദ്ധ സംഘടനകളുടെയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ശുചീകരിക്കും. മെഡിക്കൽ കോളേജ് ക്യാമ്പസിനെ മാലിന്യ മുക്തമാക്കി മാറ്റുന്നതിൽ സന്നദ്ധ സംഘടനകളുടെയും  ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും  നാട്ടുകാരുടെയും സഹകരണം ഉണ്ടാവണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപ് അഭ്യർഥിച്ചു. യോഗത്തിൽ വൈസ് പ്രിൻസിപ്പൽ ഡോ: ഷീബ ദാമോദരൻ, ഹെൽത്ത് ഇൻസ്പെക്ടർ, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

മാർക്കറ്റ് മിസ്റ്ററി ശിൽപശാല

മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവീണ്യം നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് (കെഐഇഡി) മൂന്ന് ദിവസത്തെ മാർക്കറ്റ് മിസ്റ്ററി ശിൽപശാലസംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29 മുതൽ 31 വരെ കളമശ്ശേരിയിലെ കെഐഇഡി ക്യാമ്പസിലാണ്പരിശീലനം. എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ/എക്സിക്യൂട്ടീവ് എന്നിവർക്ക് പങ്കെടുക്കാം. 2950 രൂപ ആണ് മൂന്ന് ദിവസത്തെ പരിശീലന ഫീസ്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് 1800 രൂപ താമസം ഉൾപ്പെടെയും 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്.പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓൺലൈനായി kied.info> trainingcalender എന്ന വെബ്സൈറ്റ് സന്ദർശിച്ച് ആഗസ്റ്റ് 25ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. ഫോൺ: 0484 2532890/ 0484 2550322/9188922800

ദർഘാസ്

പിണറായി ഗവ. ഐ ടി ഐയിലെ ഇലക്ട്രീഷ്യൻ ട്രേഡിലേക്ക് പരിശീലന ആവശ്യാർത്ഥം ഉപകരണ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. അവസാന തീയ്യതി ആഗസ്റ്റ് 23 ഉച്ച രണ്ടു മണി വരെ. ഫോൺ: 0490 2384160

ടെൻഡർ

ഐ.സി.ഡി.എസ് കൂത്തുപറമ്പ് പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി ഒരു വർഷത്തേക്ക് വാഹനം വാടകക്ക് നൽകുവാൻ താൽപ്പര്യമുള്ളവരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 29 ഉച്ചക്ക് രണ്ടു മണിവരെ. ഫോൺ04902363090

About The Author