മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

തെലങ്കാനയിലെ മാവോവാദി നേതാവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിയില്‍ എന്‍.ഐ.എ. റെയ്ഡ്. മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കാക്കനാട് തേവക്കലിലെ വീട്ടിലാണ് പരിശോധന. മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് പരിശോധന.

കതക് പൊളിച്ചാണ് സംഘം വീടിനകത്ത് കയറിയത്. എട്ട് പേര്‍ അടങ്ങുന്ന എന്‍ഐഎ സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. പരിശോധന തുടരുകയാണ്. ഹൃദ്രോഗിയായ മുരളി ഈ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം.

About The Author