കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
പ്രായോഗിക പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസം വഴിയുള്ള അവസാന വർഷ ബി കോം/ ബി ബി എ/ ബി എ എക്കണോമിക്സ് ഡിഗ്രി (സപ്ലിമെന്ററി- 2018 & 2019 അഡ്മിഷൻ) മാർച്ച് 2024 പരീക്ഷകളുടെ ഭാഗമായ പ്രായോഗിക പരീക്ഷകൾ 2024 ഓഗസ്റ്റ് 23 ന് സർ സയ്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസ് – തളിപ്പറമ്പ, ഗവണ്മെന്റ് കോളേജ് – കാസറഗോഡ് എന്നീ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
ഏഴ് (ഒക്ടോബർ 2023), നാല് (ഏപ്രിൽ 2024) സെമസ്റ്റർ എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് ഡിഗ്രി പരീക്ഷാ ഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യ നിർണ്ണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്ക് 23.08.2024 വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.
ടൈം ടേബിൾ
04.09.2024 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം എ (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പുനർ മൂല്യ നിർണ്ണയ ഫലം
കണ്ണൂർ സർവകലാശാല നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബി ടെക് മേഴ്‌സി ചാൻസ് പരീക്ഷകളുടെ പുനർ മൂല്യ നിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു.
എം എഡ് പ്രവേശനം; ഫൈനൽ റാങ്ക് ലിസ്റ്റ്
കണ്ണൂർ സർവകലാശാല ധർമ്മശാല ക്യാമ്പസിലെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിലെ 2024-25 അധ്യയന വർഷത്തെ എം എഡ് പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള ഫൈനൽ റാങ്ക് പട്ടിക, സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ പ്രൊഫൈലിൽ നിന്ന് സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്ത്, മെമ്മോയിൽ പറഞ്ഞ തീയതിയിൽ രേഖകളുമായി പ്രസ്തുത സെന്ററിൽ പ്രവേശനത്തിനായി ഹാജരാകേണ്ടതാണ്. ഹെൽപ്പ് ലൈൻ നമ്പർ -0497 2715261, 0497 2715284, 7356948230
സ്പെഷ്യൽ അലോട്ട്മെന്റ്
കണ്ണൂർ സർവകലാശാല 2024-25 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലേക്ക് എസ് സി/ എസ് ടി/ പി ഡബ്ള്യൂ ബി ഡി വിഭാഗക്കാർക്ക് മാത്രമായിയുള്ള സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഫീസ് ഒടുക്കി 13.08.2024 വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ അതാത് കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്. മുൻപ് അലോട്ട്മെന്റ് ലഭിച്ച് ഒരു തവണ ഫീസ് ഒടുക്കിയവർ വീണ്ടും ഫീസ് ഒടുക്കേണ്ടതില്ല.
സ്പോട്ട് അഡ്മിഷൻ
-
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം എസ് സി നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി എസ് സി ഫിസിക്സ്/ കെമിസ്ട്രി ബിരുദമാണ് യോഗ്യത. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 14.08.2024 ന് രാവിലെ 10.30 ന് പഠന വകുപ്പിൽ എത്തണം. ഫോൺ: 9447956884, 8921212089
-
കണ്ണൂർ സർവകലാശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന ജോയിന്റ് എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ ഇ ഡബ്ള്യൂ എസ് കാറ്റഗറി ഉൾപ്പെടെ ഏതാനും സീറ്റുകൾ സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 14-08-2024 -ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ എത്തണം.ഫോൺ: 9847421467
-
നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ എം എ ഹിന്ദി പ്രോഗ്രാമിന് ജനറൽ മെറിറ്റ് ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 14 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 8921288025, 8289918100, 9526900114
-
താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 14 ന് രാവിലെ 10.30 ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 9061516438
-
മഞ്ചേശ്വരം ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ 2024-25 വർഷത്തിലേക്കുള്ള എൽ എൽ എം പ്രോഗ്രാമിന് ഓപ്പൺ കാറ്റഗറി, എസ് സി, എസ് ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 16.08.2024 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 9567277063, 9946755423
-
മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ എൻവയോൺമെന്റൽ സ്റ്റഡീസ് പഠന വകുപ്പിൽ എം എസ് സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് എൻ ആർ ഐ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 14/08/2024 ന് രാവിലെ 10.30ന് പഠന വകുപ്പിൽ എത്തണം. ഫോൺ: 9946349800
-
പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി മോളിക്യൂലർ ബയോളജി പ്രോഗ്രാമിൽ എസ് ഇ ബി സി സീറ്റുകൾ ഒഴിവുണ്ട്. ലൈഫ് സയൻസിലെ ഏതെങ്കിലും ഒരു വിഷയത്തിൽ 50% മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 14.08.2024 രാവിലെ 11.30 ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 9663749475
-
മാനന്തവാടി ക്യാമ്പസിലെ ബോട്ടണി പഠനവകുപ്പിൽ എം എസ് സി പ്ലാന്റ് സയൻസ് പ്രോഗ്രാമിൽ എസ് സി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ ഓഗസ്റ്റ് 14 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും ആയി മാനന്തവാടി ക്യാമ്പസിൽ എത്തണം. ഫോൺ: 79022 68549