തളിപ്പറമ്പ ഇക്കോണമിക് ഡവലപ്‌മെന്റ് കൗൺസിൽ ജോബ്‌സ്റ്റേഷന് തുടക്കമായി

തളിപ്പറമ്പ് ഇക്കോണമിക് ഡവലപ്പ്‌മെന്റ് കൗൺസിലിന്റെ ജോബ്‌സ്റ്റേഷൻ തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എം വി ഗോവിന്ദൻ മാസ്റ്റർഎം എൽ എ നിർവഹിച്ചു.

എം എൽ എ നേതൃത്വം നൽകുന്ന തളിപ്പറമ്പ് ഇക്കോണമിക് ഡവലപ്പ്‌മെന്റ് കൗൺസിൽ, കേരള നോളജ് ഇക്കണോമി മിഷന്റെയും സഹായത്തോടുകൂടിയാണ് ജോബ് സ്റ്റേഷനുകൾ മണ്ഡലത്തിൽ നടപ്പിലാക്കുന്നത്.

തളിപ്പറമ്പ് നിയോജക മണ്ഡലം വിജ്ഞാന തൊഴിൽ-സംരംഭക പദ്ധതിയുടെഭാഗമായി നിയമസഭാ മണ്ഡലത്തിലെ ഒമ്പതാമത് ജോബ് സ്റ്റേഷനാണ് സർ സയ്യിദ് കോളേജിൽ പ്രവർത്തനം ആരംഭിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ തൊഴിൽ നൈപുണ്യമുള്ളവർക്ക് അനന്തമായ സാധ്യതകളാണ് ഉള്ളതെന്നും നമ്മുടെ യുവതി യുവാക്കളെ അത്തരം തൊഴിൽ മേഖലകളിൽ ജോലി ലഭിക്കാൻ പ്രാപ്തരാക്കുവാൻ ജോബ് സ്റ്റേഷനുകൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ചടങ്ങിൽ മണ്ഡലത്തിലെ തൊഴിലന്വേഷകർക്കും സംരംഭകർക്കും പദ്ധതിയുമായി കണക്ട് ചെയ്യാനുള്ള 8330815855 എന്ന മൊബൈൽ നമ്പറിന്റെ ലോഞ്ചിങ് കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല നിർവഹിച്ചു.


പദ്ധതിയുടെ വെബ് സൈറ്റ് ലോഞ്ചിങ് സ്‌പോർട്‌സ് അതോരിറ്റി ഓഫ് ഇന്ത്യ അസി. ഡയറക്ടർ പി ആരതി നിർവഹിച്ചു

സർ സയ്യിദ് കോളേജ് മാനേജർ അഡ്വ പി മഹമൂദ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഇസ്മയിൽ ഒലായിക്കര, കുടുംബശ്രീ ഡി എം സി ടി ടി സുരേന്ദ്രൻ, സതീശൻ കോടഞ്ചേരി, മഹമൂദ് ആലംകുളം, ഡോ. ടാജോ എബ്രഹാം. ഡോ എസ് എം ഷാനവാസ്, സി കെ ഹംസ, ഡോ. ടി എം വി  മുംതാംസ്, ടി മുസ്തഫ, കെ ലിഷ എന്നിവർ സംസാരിച്ചു.

തളിപ്പറമ്പിലെ പഴയ എസ് എഫ് ഐ പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്രാൻമ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന 1,26000 രൂപ ഗോവിന്ദൻ മാസ്റ്റർക്ക് കെമാറി.

About The Author