കണ്ണൂരില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാള്‍ മരിച്ചു

കണ്ണൂരില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. കണ്ണൂര്‍ രാമന്തളി പാലക്കോട് കടലില്‍ വെച്ച് മത്സ്യബന്ധന വള്ളം മറിഞ്ഞത്. എട്ടിക്കുളം സ്വദേശി നാസര്‍ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ഇന്ന് രാവിലെ ആറരയോടെ അഴിമുഖം ഭാഗത്തായിരുന്ന അപകടം. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

About The Author