കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അക്കാദമിക – ഗവേഷണ രംഗത്തെ സഹകരണം; കണ്ണൂർ സർവകലാശാലയും ഔഷധിയും ധാരണയായി

അക്കാദമിക, ഗവേഷണ രംഗത്ത് പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ കണ്ണൂർ സർവകലാശാലയും ഔഷധിയും ധാരണയായി. സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ വച്ച് നടന്ന ചടങ്ങിൽ കണ്ണൂർ സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ്, ഓഷധി മാനേജിങ് ഡയറക്ടർ ഡോ. ടി കെ ഹരിദീക് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് അക്കാദമിക്ക് രംഗത്തെ സഹായങ്ങൾ, ഇന്റേൺഷിപ്പ് സൗകര്യങ്ങൾ മറ്റു പരിശീലനങ്ങൾ എന്നിവയാണ് ഔഷധി വാഗ്ദാനം ചെയ്യുന്നത്. ഔഷധിക്കാവശ്യമായ ശാസ്ത്രീയ പിന്തുണയും മാറ്റ് സൗകര്യങ്ങളും കണ്ണൂർ സർവകലാശാല നൽകും. കൂടാതെ കണ്ണൂർ സർവകലാശാലയിലും ഔഷധിയിലും നടക്കുന്ന ഗവേഷണഫലങ്ങൾ പരസ്പരം കൈമാറും. നിലവിൽ മൂന്ന് വർഷത്തേക്കാണ് ധാരണാപത്രം ഒപ്പുവച്ചിട്ടുള്ളത്. വൈസ് ചാൻസലർ പ്രൊഫ. കെ കെ സാജു ചടങ്ങിൽ സംസാരിച്ചു. സിന്റിക്കേറ്റംഗം കെ പി അനീഷ് കുമാർ, ഔഷധി ഡയറക്ടർ കെ പദ്മനാഭൻ, ഐ ക്യൂ എ സി ഡയറക്ടർ പ്രൊഫ. എ സാബു, പ്രൊഫ. എം ഹരിദാസ് (എമിരിറ്റസ് പ്രൊഫസർ, കണ്ണൂർ സർവകലാശാല), പ്രൊഫ. അനൂപ് കുമാർ കേശവൻ, ഡോ. അനു അഗസ്റ്റിൻ, ഡോ. സൂരജ് എം ബഷീർ, അസിസ്റ്റന്റ് രജിസ്ട്രാർ പി എം നിഷ, ഡോ. ടി കെ പ്രിയ,  ഇ ഷിബു (മാർക്കറ്റിങ് മാനേജർ, ഔഷധി), കെ നൗഷാദ് (സീനിയർ അസിസ്റ്റന്റ്, ഔഷധി) എന്നിവർ പങ്കെടുത്തു.

പരീക്ഷാ വിജ്ഞാപനം  

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്) നവംബർ 2024 പരീക്ഷകൾക്ക് 02.09.2024 മുതൽ 11.09.2024 വരെ പിഴയില്ലാതെയും 13.9.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യനിർണ്ണയഫലം

പാലയാട്, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ഒന്ന് (നവംബർ 2023), ആറ് (മെയ് 2024) സെമസ്റ്റർ ബി എ എൽ എൽ ബി പരീക്ഷകളുടെ     പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു.

പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂര വിദ്യാഭ്യാസം ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ (2021 പ്രവേശനം) പയ്യന്നൂർ കോളജ്, സി എ എസ് കോളജ്, സർ സയ്യിദ് കോളജ്, പി ആർ എൻ എസ് എസ് കോളജ്, എസ് ഇ എസ് കോളജ്, എം ജി കോളജ്, ഇരിട്ടി, നിർമലഗിരി കോളജ്, എസ് എൻ കോളജ്, ഗവ. ബ്രണ്ണൻ കോളജ്, കെ എം എം വിമൻസ് കോളജ്, എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത് ബി എ ഇക്കണോമിക്സ്/ ബി എ മലയാളം/ ബി എ അഫ്സൽ-ഉൽ-ഉലമ/ ബി എ ഇംഗ്ലിഷ്/ ബി എ ഹിസ്റ്ററി/ ബി എ പൊളിറ്റിക്കൽ സയൻസ്/ ബി ബി എ/ ബികോം ഡിഗ്രി പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും, രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി, ഏപ്രിൽ 2024 സെഷൻ (2022 പ്രവേശനം), ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി, ഏപ്രിൽ 2024 സെഷൻ (2023 പ്രവേശനം) പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും വിദൂര വിദ്യാഭ്യാസം ഒന്നും രണ്ടും വർഷം ബിരുദം (ഏപ്രിൽ 2024 സെഷൻ – 2011 മുതൽ 2016 വരെയുള്ള പ്രവേശനം) സപ്ലിമെന്ററി വിദ്യാർഥികളുടെയും ഗ്രേഡ് കാർഡുകൾ താഴെ പറയുന്ന തീയതികളിൽ കണ്ണൂർ സർവകലാശാല താവക്കര ക്യാംപസിൽ വച്ച്  രാവിലെ10.30 മുതൽ 3 മണി വരെ വിതരണംചെയ്യും. ഹാൾ ടിക്കറ്റ്/ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ സഹിതം വിദ്യാർത്ഥികൾ നേരിട്ട് ഹാജരാകേണ്ടതാണ്. നേരിട്ട് ഹാജരാകാത്ത വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ മറ്റുള്ളവരുടെ കൈവശം നൽകുന്നതല്ല.

12.08.2024, തിങ്കൾ

1. ബി.എ. അഫ്സൽ – ഉൽ – ഉലമ

2. ബി.എ. ഇംഗ്ലിഷ്

3. ബി.എ. മലയാളം

4. ബി.എ. ഇക്കണോമിക്സ്

5. ബി.എ. പൊളിറ്റിക്കൽ സയൻസ്

6. ബി.ബി.എ.

(കണ്ണൂർ ജില്ലയിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളും തിരഞ്ഞെടുത്തവരുടേത്)

13.08.2024, ചൊവ്വ

1. ബി.കോം (പയ്യന്നൂർ കോളജ്, സി.എ.എസ്. കോളജ്, മാടായി, സർ സയ്യിദ് കോളജ്, തളിപ്പറമ്പ്, പി.ആർ.എൻ.എസ്.എസ്  കോളജ്, മട്ടന്നൂർ, എസ്.ഇ.എസ്  കോളജ്, ശ്രീകണ്ഠാപുരം, എം.ജി. കോളജ്, ഇരിട്ടി, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തവരുടേത്)

2. ബി.എ. ഹിസ്റ്ററി (കണ്ണൂർ ജില്ലയിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളും തിരഞ്ഞെടുത്തവരുടേത്)

14.08.2024, ബുധൻ

1. ബി.കോം (എസ്.എൻ. കോളജ്, കണ്ണൂർ, നിർമലഗിരി കോളജ്, കൂത്തുപറമ്പ്, കെ.എം.എം. വിമൻസ് കോളജ്, കണ്ണൂർ എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തവരുടേത്)

2. അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി (2022, 2023 പ്രവേശനം) (കണ്ണൂർ ജില്ലയിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളും തിരഞ്ഞെടുത്തവരുടേത്)

അഭിമുഖം മാറ്റിവെച്ചു

കണ്ണൂർ സർവകലാശാലയിൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി ഇൻഫർമേഷൻ ടെക്നോളജി, മൈക്രോബയോളജി & ബയോ ടെക്നോളജി എന്നീ പഠനവകുപ്പുകളിലേക്ക് ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്കും ഇലക്ട്രീഷൻ തസ്തികയിലേക്കും കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി 16/ 08/ 2024ന് സർവകലാശാലാ ആസ്ഥാനത്ത് നടത്താൻ നിശ്ചയിച്ച അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സീറ്റൊഴിവ്

  • കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി മോളിക്യൂലർ ബയോളജി പ്രോഗ്രാമിൽ ഓ ഇ സി സീറ്റുകൾ ഒഴിവുണ്ട്. ലൈഫ് സയൻസിലെ ഏതെങ്കിലും ഒരു വിഷയത്തിൽ 50% മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 12.08.2024  രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 9663749475

  • കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിൽ ഫിസിക്സ്, കെമിസ്ടി പഠന വകുപ്പുകളിൽ നടത്തുന്ന അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ സയൻസ് പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. സയൻസ് വിഷയത്തോടെ പന്ത്രണ്ടാം തരം 50% ൽ അധികം മാർക്കോടെ പാസായ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ സാക്ഷ്യപത്രങ്ങളുടെ അസ്സൽ സഹിതം 13/08/2024 ന് രാവിലെ 11മണിക്ക് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്‌സ് പഠനവകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് നമ്പറുകൾകളിൽ ബന്ധപ്പെടുക. 04972806401, 9447649820

  • കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി ഫിസിക്‌സ് (നാനോസയൻസ് & നാനോ ടെക്നോളജി) പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. ബി എസ് സി ഫിസിക്സ് പാസയവർക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ 13/08/2024 ന് രാവിലെ 10.30 ന് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സസ് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9447649820

  • മാനന്തവാടി ക്യാമ്പസിലെ ബോട്ടണി പഠനവകുപ്പിൽ എം എസ് സി പ്ലാന്റ് സയൻസ് പ്രോഗ്രാമിൽ എസ് സി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ ഓഗസ്റ്റ് 12ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും ആയി മാനന്തവാടി ക്യാമ്പസിൽ എത്തണം. ഫോൺ: 79022 68549

  • നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ മലയാള വിഭാഗത്തിൽ എം എ മലയാളം പ്രോഗ്രാമിന് – ജനറൽ, ഇ ഡബ്ള്യു എസ്, എസ് സി, എസ് ടി, എസ് ഇ ബി സി – ഒ ബി എക്‌സ്, പി ഡബ്ല്യൂ ബി ഡി എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 12/08/2024 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് പഠനവകുപ്പിൽ നേരിട്ട് ഹാജരാകേണ്ടതാണ്. റിസർവേഷൻ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികൾ ഇല്ലെങ്കിൽ മറ്റു വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികളെ പരിഗണിക്കുന്നതാണ്. ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ: 8606050283, 9497106370

  • കണ്ണൂർ സർവകലാശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി കെമിസ്ട്രി (നാനോ സയൻസ് & നാനോ ടെക്നോളജി) പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 12-08-2024 ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 9847421467

About The Author