വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

എഞ്ചിനീയറിംഗ് ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ 2024-25 അധ്യയന വർഷത്തിലെ ത്രിവത്സര ഡിപ്ലോമ എഞ്ചിനീയറിംഗ് ഒന്നാം വർഷ കോഴ്സുകളിലെ ഒഴിവുകളിലേക്കുള്ള പ്രവേശനം 12, 13 തീയതികളിൽ നടക്കും.

സ്ട്രീം ഒന്നിലെ കോഴ്സുകളിലേക്ക് 12നും സ്ട്രീം രണ്ടിന് 13നുമാണ് പ്രവേശനം. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാത്ഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. പുതുതായി അപേക്ഷ സമർപ്പിക്കുവാൻ താത്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം.
12 ന് രാവിലെ രാവിലെ 9 മണി മുതൽ 10 മണി വരെ ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്ഇ, ഇഡബ്ല്യുഎസ്, ലത്തീൻ കത്തോലിക്ക, ആംഗ്ലോ ഇന്ത്യൻ, പിന്നോക്ക ക്രിസ്ത്യൻ, ധീവര, വികലാംഗർ, അനാഥർ എന്നീ വിഭാഗത്തിൽ പെട്ടവരും 10 മണി മുതൽ 11 മണി വരെ ഈഴവ, മുസ്ലിം, പിന്നോക്ക ഹിന്ദു, വിശ്വകർമ്മ, കുശവൻ, കുഡുംബി, പട്ടിക ജാതി/ വർഗ്ഗം വിഭാഗത്തിൽപെട്ടവരും 11 മണി മുതൽ 12 മണി വരെ മേൽ വിഭാഗത്തിൽപെടാത്ത മുഴുവൻ പേരും ഹാജരായി രജിസ്റ്റർ ചെയ്യുക. സ്ട്രീം രണ്ടിലെ കോഴ്സായ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് കോഴ്‌സിന് താത്പര്യമുള്ള വിവിധ സംവരണ വിഭാഗത്തിൽപെട്ട മുഴുവൻ അപേക്ഷകരും 13 ന് രാവിലെ 9 മണി മുതൽ 10 മണി വരെയും സംവരണ വിഭാഗത്തിലല്ലാത്തവർ 10 മണി മുതൽ 11 മണി വരെയും രജിസ്റ്റർ ചെയ്യണം. നിശ്ചിത സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാത്തവരെ സ്പോട്ട് അഡ്മിഷന് പങ്കെടുപ്പിക്കില്ല.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റും മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകളും, ജാതി സംവരണത്തിന് അർഹതയുളള പട്ടിക ജാതി/വർഗ്ഗ  വിഭാഗക്കാർ തഹസിൽദാർ നൽകിയ ജാതി സർട്ടിഫിക്കറ്റും ജാതി സംവരണമുളള മറ്റു വിഭാഗക്കാർ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ ജാതി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ ബന്ധപ്പെട്ട അധികാരി നൽകിയ ജാതി സർട്ടിഫിക്കറ്റും, വരുമാന സർട്ടിഫിക്കറ്റും, സാമ്പത്തിക സംവരണത്തിനർഹമായ പൊതു വിഭാഗത്തിൽ പെട്ടവർ ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റും ഹാജരാക്കണം. ടി.സി. ഹാജരാക്കുന്നതിന് മൂന്ന് ദിവസം സമയം ലഭിക്കും. ഒരു ലക്ഷത്തിൽ താഴെ വരുമാനമുളളവർക്ക് ഫീസിളവ് ലഭിക്കും. അതിനായി വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. മുൻപ് പ്രവേശനം നേടിയശേഷം സ്ഥാപനമോ ബ്രാഞ്ചോ മാറണമെങ്കിൽ ഫീസ് അടച്ച രസീതും, അഡ്മിഷൻ സ്ലിപ്പും ഹാജരാക്കണം. ഫീസ് ആനുകൂല്യത്തിന് അർഹതയുള്ളവർ ഏകദേശം 4500 രൂപയും മറ്റുള്ളവർ 7500 രൂപയും കരുതണം.  വിശദവിവരങ്ങൾക്ക് www.polyadmission.orgഎന്ന സൈറ്റ് സന്ദർശിക്കുക. ഫോൺ: 04672 211400, 94467 71690.

അഴീക്കോട് മിനി സ്റ്റേഡിയം ആധുനികവത്കരണം:
പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച

അഴീക്കോട് ഗ്രാമപഞ്ചായത്തിലെ പി വി രവീന്ദ്രൻ സ്മാരക മിനി സ്റ്റേഡിയത്തിന്റെ ആധുനികവത്കരണ പ്രവൃത്തി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കും. കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിക്കും.

കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും കെ വി സുമേഷ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും വിനിയോഗിച്ചാണ് പ്രവൃത്തി നടപ്പിലാക്കുന്നത്. കെ സുധാകരൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.

ലിഫ്റ്റ്, എസ്‌കലേറ്റർ ലൈസൻസ് അദാലത്ത്

കാലഹരണപ്പെട്ട ലിഫ്റ്റ്, എസ്‌കലേറ്റർ എന്നിവയുടെ ലൈസൻസ് പുതുക്കുന്നതിനായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് അദാലത്ത് സംഘടിപ്പിക്കുന്നു. കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കാൻ കഴിയാത്തവർക്കായി ഒക്ടോബർ 30 വരെയുള്ള മൂന്ന് മാസ കാലത്തേക്കാണ് അദാലത്ത്. കേരള ലിഫ്റ്റസ് ആന്റ് എസ്‌കലേറ്റർ ആക്ട് 2013 പ്രകാരം ലിഫ്റ്റ് എസ്‌കലേറ്റർ എന്നിവ പ്രവർത്തിപ്പിക്കുന്നതിന് ലൈസൻസ് നിർബന്ധമാണ്. കേരള ലിഫ്റ്റസ് ആന്റ് എസ്‌കലേറ്റർ ആക്ട് 2013 ലെ സെക്ഷൻ 15 ഭേദഗതി വരുത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുള്ളതിനാൽ ഉപഭോക്താക്കൾക്ക് മറ്റൊരവസരം ലഭിക്കുന്നതല്ല. ഫോൺ: 0497 2999201

സീറ്റൊഴിവ്

നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബി എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബികോം കോ-ഓപ്പറേഷൻ, ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.എ ഇംഗ്ലീഷ് വിത്ത് ജേർണലിസം, എം എസ്‌സി കമ്പ്യൂട്ടർ സയൻസ്, എം കോം കോഴ്‌സുകളിൽ ഐ എച്ച് ആർ ഡി ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാവുക. എസ് സി/ എസ് ടി/ ഒ ബി എച്ച് ആന്റ് ഫിഷർമാൻ വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ: 0497 2877600, 8547005059, 9567086541, 8281044016

യൂത്ത് ഫെസ്റ്റ്:  ജില്ലാ തല ക്വിസ് മത്സരം

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ ടി ബി ആന്റ് എയ്ഡ്‌സ് കൺട്രോൾ ഓഫീസ് എന്നിവ റെഡ് റിബൺ യൂത്ത് ഫെസ്റ്റ് 2024 ന്റെ ഭാഗമായി യൂത്ത് ഫെസ്റ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. രാജീവ് ഗാന്ധി മൊകേരി ഹയർസെക്കൻഡറി സ്‌കൂൾ (ദർശന കെ, ദേവ് കിഷൻ സി) ഒന്നാം സ്ഥാനവും പി ആർ എം കൊളവല്ലൂർ ഹയർസെക്കന്ഡറി സ്‌കൂൾ പാനൂർ (ഷിയോണ റാം, വൈഗ ആർ ജെ) രണ്ടാം സ്ഥാനവും കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്‌കൂൾ (ശ്രീലക്ഷ്മി ഇ, ഹരി നന്ദ സുരേഷ്) മൂന്നാം സ്ഥാനവും നേടി.
ജില്ലാ ടി ബി ഓഫിസർ ഡോ. സോനു ബി നായർ ഉദ്ഘാടനം ചെയ്തു. ഡോ. രജിന ശ്രീധരൻ സംസാരിച്ചു. ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ടി സുധീഷ് നിയന്ത്രിച്ചു.

വനിതാ കമ്മിഷൻ മെഗാ അദാലത്ത്  21 ന്

വനിതാ കമ്മിഷൻ ജില്ലാതല മെഗാ അദാലത്ത് ആഗസ്റ്റ് 21ന് രാവിലെ 10 മുതൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.

ദേശീയ പഞ്ചായത്ത് രാജ് അവാർഡ് നോമിനേഷൻ: കമ്മറ്റികൾ രൂപീകരിച്ചു

ജില്ലയിൽ നിന്നും ദേശീയ പഞ്ചായത്ത് രാജ് അവാർഡ് നോമിനേഷനുകൾ സമയബന്ധിതമായി ശുപാർശ ചെയ്ത് സമർപ്പിക്കുന്നതിന് ജില്ലാ കലക്ടർ ചെയർമാനായി ജില്ലാതല പെർഫോമൻസ് അസസ്മെന്റ് കമ്മറ്റിയും, തീം അടിസ്ഥാനത്തിലുള്ള ജില്ലാതല സബ്കമ്മറ്റികളും രൂപീകരിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ്  ജോയിന്റ് ഡയറക്ടറാണ് ജില്ലാ തല പെർഫോമൻസ് അസസ്മെന്റ് കമ്മറ്റി കൺവീനർ .

സാമ്പത്തിക സഹായം

പെൻഷൻ ലഭിക്കാത്ത വിമുക്തഭടൻമാർ/വിധവകൾ എന്നിവർക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽനിന്നും വർഷത്തിൽ ഒരുതവണ നൽകുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ള, പെൻഷൻ ലഭിക്കാത്ത വിമുക്തഭടൻമാർ/വിധവകൾ വരുമാന സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് ബുക്കിന്റെ പകർപ്പ്, വിമുക്തഭട/വിധവ ഐഡന്റിറ്റി കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, ആധാർകാർഡിന്റെ പകർപ്പ്, എന്നിവ സഹിതം ഒക്ടോബർ അഞ്ചിന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700069

ലേലം

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ കേസിൽ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത പയ്യന്നൂർ താലൂക്കിലെ കാങ്കോൽ വില്ലേജിലെ കാങ്കോൽ ദേശം റി സ നമ്പർ 163/6 ൽ 0.1132 ഹെക്ടർ ഭൂമി കാങ്കോൽ വില്ലേജ് ഓഫീസിൽ ആഗസറ്റ് 23 ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ കാങ്കോൽ വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസിലെ ഇ സെക്ഷൻ എന്നിവിടങ്ങളിൽ നിന്നും അറിയാം.

ലേലം

പരപ്പ ഗ്രാമ ന്യായാലയയുടെ കേസിൽ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത പയ്യന്നൂർ താലൂക്കിലെ പെരിന്തട്ട വില്ലേജിലെ പെരിന്തട്ട ദേശം റി സ നമ്പർ 103/182/, 103/183 ൽ 0.1862 ഹെക്ടർ ഭൂമി പെരിന്തട്ട വില്ലേജ് ഓഫീസിൽ ആഗസ്റ്റ് 30 ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ പെരിന്തട്ട വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസിലെ ഇ സെക്ഷൻ എന്നിവിടങ്ങളിൽ നിന്നും അറിയാം.

ക്വട്ടേഷൻ

കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വകുപ്പിൽ റാക്കുകൾ/ഷെൽഫുകൾ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 17 ന് ഉച്ചക്ക് 12.30 വരെ, കൂടുതൽ വിവരങ്ങൾക്ക് ഗവ എഞ്ചിനീയറിംഗ് കോളേജ് വെബ് സൈറ്റ് (www.gcek.ac.in) സന്ദർശിക്കുക. ഫോൺ 0497 2780226

ലേലം

അഗ്രീൻകോ ലിമിറ്റഡ് നമ്പർ 4437, പള്ളിക്കുന്ന്, പെരുമണ്ണ്, പടിയൂരിൽ വില്ലേജിൽ നിന്നും എൻ സി ഡി സി കുടിശ്ശിക തുക ഈടാക്കുന്നതിനായി സൊസൈറ്റിയുടെ ജംഗമ വസ്തുക്കൾ ആഗസ്റ്റ് 16 ന് രാവിലെ 11 മണിക്ക് പടിയൂർ വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് പടിയൂർ വില്ലേജ് ഓഫീസിലോ, ഇരിട്ടി താലൂക്ക് ഓഫീസിലോ ബന്ധപ്പെടുക.

About The Author