ദുരിതാശ്വാസ നിധി: പട്ടാന്നൂർ എസ് എസ് എൽ സി ബാച്ച് ഒരു ലക്ഷത്തി ആയിരം രൂപ നൽകി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂളിലെ 1978 – 79 എസ് എസ് എൽ സി ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മ ഒരു ലക്ഷത്തി ആയിരം രൂപ സംഭാവന നൽകി. ’79 കെപിസിയൻസ്’എന്ന സംഘടനയുടെ ഭാരവാഹികൾ തുക മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ക്യാമ്പ് ഓഫീസിലെത്തി കൈമാറി.
പി ഇ കുഞ്ഞിക്കണ്ണൻ, കെ പി മധുസൂദനൻ, രാധാകൃഷ്ണൻ പട്ടാന്നൂർ, സി വി കൃഷ്ണൻ, ടി കെ വേണുഗോപാലൻ, കെ ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.