ഡോ. വന്ദനാദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി
ഡോ.വന്ദനാദാസ് കൊലപാതക കേസ് പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. വിടുതല്‍ ഹര്‍ജി ഒരു കാരണ വശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതിയുടെ ജാമ്യപേക്ഷയില് സംസ്ഥാനത്തിന് നോട്ടീസ് നല്കി. വിടുതല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
തനിക്കെതിരെ കൊലപാതക കുറ്റം ചുമത്താനാകില്ലെന്നും കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന് രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഇത് വാദത്തിന് മാത്രം ഉന്നയിക്കാമെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. സന്ദീപിനായി അഭിഭാഷകരായ ബിഎ ആളൂര്‍, അശ്വതി എംകെ എന്നിവരാണ് ഹാജരായത്.