കരിക്കോട്ടക്കരിയിൽ ആസിഡ് ആക്രമണം; ഏഴുപേർക്ക് പരിക്ക്
കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മദ്യപിച്ചെത്തിയ പ്രതി അയല്‍വാസിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു. ആസിഡ് ശരീരത്തില്‍ വീണ് ഏഴു പേർക്ക് പൊള്ളലേറ്റു. ഒരാളുടെ നില ഗുരതരമാണ്. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ മുനീർ ആണ് ആസിഡാക്രമണം നടത്തിയത്. അയല്‍വാസിയും കോളനിയിലെ താമസക്കാരനായ സുബാഷിനാണ് ഗുരുതരമായി പൊള്ളലേറ്റത്. സമീപത്തുണ്ടയിരുന്ന കുട്ടികളടക്കം കോളനിയിലെ താമസക്കാരായ ആര്യ , വിജേഷ് , ശിവകുമാർ , ജാനു , ശോഭ , സോമൻ എന്നിവർക്കും പൊള്ളലേറ്റു. ഇവർക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്കി. ജില്ലയ്ക്കകത്തും പുറത്തും നിരവധി മോഷണകേസുകളിലെ പ്രതിയാണ് മുനീർ.