വിവിധ മേഖലകളില് അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്
ദേശീയ കൈത്തറി ദിനാഘോഷം ആഗസ്റ്റ് ഏഴിന്
പത്താമത് ദേശീയ കൈത്തറി ദിനാഘോഷം ആഗസ്റ്റ് ഏഴിന് രാവിലെ 11 മണിക്ക് ഇരിണാവ് സർവീസ് കോ ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ഇരിണാവ് വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി സുരേശൻ അധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇ ആർ നിതിൻ, കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ സിജു എന്നിവർ സംസാരിക്കും.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണം ഭാഗികമായി പിൻവലിച്ചു
ബീച്ചുകളിലെ നിയന്ത്രണം തുടരും
ഡി ടി പി സി യുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ശക്തമായ മഴ കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിയന്ത്രണം ഭാഗികമായി പിൻവലിച്ചു. ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനുള്ള സാധ്യത നില നിൽക്കുന്നതിനാൽ ബീച്ചുകളിലേക്കുള്ള നിയന്ത്രണം തുടരും. മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും നിരോധിച്ചിട്ടുണ്ട്. വെളളച്ചാട്ടങ്ങൾ അടക്കമുള്ളവ സന്ദർശിക്കുമ്പോൾ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ ഇല്ലാതെ വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നുംഡി ടി പി സി സെക്രട്ടറി അറിയിച്ചു.
തോട്ടട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കാമ്പസിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് 2004-05 വർഷത്തെ ദ്വിവത്സര ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി (എഫ്ഡിജിടി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 23 വരെ www.polyadmission.org/gifd എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകർ പ്രവേശന പോർട്ടലിൽ ഒറ്റതതവണ രജിസ്ടേ്ഷൻ നടത്തണം. രജിസ്ട്രേഷൻ ഫീസ് 100 രൂപ. എസ്സി, എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് 50 രൂപ. അടിസ്ഥാന യോഗ്യത എസ്എസ്എൽസി. ഉയർന്ന പ്രായപരിധി ഇല്ല. സർക്കാർ അംഗീകരിച്ച സംവരണ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പ്രവേശനം. എസ്സി, എസ്ടി സംവരണ ആനുകൂല്യത്തിന് അർഹതയുള്ളവർ അർഹതാ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയതിന് ശേഷം അപേക്ഷ സമർപ്പിക്കുക. അഡ്മിഷൻ സമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുക. രജിസ്രേഷഡന് ഷേശം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ രജിസ്ട്രേഷൻ മഖേന ലഭിക്കുന്ന ഒടിപിയോ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കാം. ഫോൺ: 04972 835260, 9495787669
കുറുമാത്തൂർ ഗവ. ഐടിഐ പ്രവേശനം
കുറുമാത്തൂർ ഗവ. ഐടിഐയിൽ 2024ലെ അഡ്മിഷനുമായി ബന്ധപെട്ട് അപേക്ഷ സമർപ്പിച്ചവരിൽ ഇൻഡക്സ് മാർക്ക് 210 വരെയുള്ള അപേക്ഷകർ ആഗസ്റ്റ് ഏഴിന് രാവിലെ പത്ത് മണിക്ക് രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ കോപ്പിയുമായി ഐടിഐയിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 7907416578.
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി
മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള അഞ്ചാംഘട്ടകുളമ്പ് രോഗ നിയന്ത്രണ പദ്ധതിയുടെയും രണ്ടാം ഘട്ട ചർമ്മമുഴരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടേയും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ നിർവഹിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഡോ. കെ എസ് ജയശ്രീ. പദ്ധതി വിശദീകരണം നടത്തി. ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബിജോയ് വർഗീസ് കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കണ്ണൂർ മേഖലാ രോഗ നിർണയ ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇ കെ പ്രീത, കണ്ണൂർ മേഖലാ മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റൻറ് പ്രോജെക്ട് ഓഫീസർ ഡോ. പി ടി സന്തോഷ് കുമാർ, ഡോ. ആരമ്യ തോമസ് എന്നിവർ സംസാരിച്ചു.
കണ്ണൂർ ഗവ. പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ
തോട്ടടയിലെ കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ 2024-25 അധ്യയന വർഷത്തെ റഗുലർ ഡിപ്ലോമ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് എട്ട്, ഒമ്പത് തീയ്യതികളിൽ പോളിയിൽ നടത്തും. വിശദവിവരങ്ങൾക്ക് www.polyadmission.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പുതുതായി വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫോൺ: 7907005659, 9744706779, 9744340666
ഹ്രസ്വകാല സൗജന്യ കോഴ്സുകൾ
കേന്ദ്ര നൈപുണ്യ വികസന വകുപ്പിന് കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ ടെലികോം ടെക്നീഷ്യൻ (ഐ ഒ ടി ഡിവൈസസ്), ഇലക്ട്രോണിക് മെഷീൻ മെയിന്റനൻസ് എക്സിക്യൂട്ടീവ്, ഇൻഫ്രസ്റ്റ്റക്ചർ ടെക്നീഷ്യൻ (ഫൈവ് ജി നെറ്റ്വർക്ക്) തുടങ്ങിയ ഹ്രസ്വകാല സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി: 35 വയസ്സ്. ഫോൺ: 8547731530, 7907413206, 8301884898