വയനാട് ദുരന്തം: ആരോഗ്യ വകുപ്പ് ജില്ലയില്‍ ബോധവല്‍ക്കരണം നടത്തി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നും വയനാട്ടിലേക്ക് പോകുന്ന ജോലിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
കണ്ണൂര്‍ പുതിയ ബസ്റ്റാന്‍ഡ് പരിസരം കേന്ദ്രീകരിച്ച് നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഡെപ്യൂട്ടി ഡി എം ഒ ഡോ കെ സി സച്ചിന്‍ മാനന്തവാടിയിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസ് ജീവനക്കാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ട് ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് യാത്രക്കാര്‍ക്ക് ആയി ബോധവല്‍ക്കരണം നടത്തി. ഡോ കെ കെ ഷിനി, പി  രാധാകൃഷ്ണന്‍ ,സി പി. രമേശന്‍, ടി സുധീഷ് ,  എസ് എസ്  ആര്‍ദ്ര,  മഹേഷ്,  വിജീഷ് എന്നിവര്‍ പങ്കെടുത്തു.

About The Author