കാലവർഷം; കണ്ണൂർ ജില്ലയിൽ മൂന്നു താലൂക്കുകളിൽ ആകെ പത്ത് ക്യാമ്പുകളിലായി 106 കുടുംബങ്ങൾ
ജില്ലയിൽ മൂന്നു താലൂക്കുകളിലെ ആകെ പത്തു ക്യാമ്പുകളിലായി 106 കുടുംബങ്ങളിലെ 374 അംഗങ്ങളെ പാർപ്പിച്ചിരിക്കുന്നു. തലശ്ശേരി താലൂക്കിൽ ആറ് ക്യാമ്പുകളിലായി 63 കുടുംബങ്ങളിലെ 182 പേർ താമസിക്കുന്നു. ഇരിട്ടി താലൂക്കിൽ 41 കുടുംബങ്ങളിലെ 185 പേർ മൂന്ന് ക്യാമ്പുകളിലായി കഴിയുന്നു. കണ്ണൂർ താലൂക്കിലെ ഒരു ക്യാമ്പിൽ രണ്ട് കുടുംബങ്ങളിലെ ഏഴ് പേരാണ് നിലവിൽ ഉള്ളത്. ജില്ലയിൽ കാലവർഷത്തെ തുടർന്ന് വ്യാഴാഴ്ച മൂന്ന് താലൂക്കുകളിലെ ആകെ പത്തു ക്യാമ്പുകളിലായി 129 കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്.