വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
അഡ്മിഷൻ മാറ്റി
കണ്ണൂർ ഗവ: ഐ ടി ഐ യിൽ ആഗസ്റ്റ് രണ്ടിന് നടത്താനിരുന്ന അഡ്മിഷൻ കൗൺസലിങ് പ്രതികൂല കാലാവസ്ഥ കാരണം ആഗസ്റ്റ് ആറിലേക്ക് മാറ്റിയതായി പ്രിൻസിപ്പൽ അറിയിച്ചു.
കളക്ഷൻ ചാർജ് ഒഴിവാക്കി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ഉടമ-തൊഴിലാളി ക്ഷേമനിധി സമാഹരണത്തിന് നിലവിൽ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ ബ്രാഞ്ചുകൾ ഈടാക്കിക്കൊണ്ടിരുന്ന 15 രൂപ കളക്ഷൻ ചാർജ്ജ് ജൂലൈ 31 മുതൽ ഒഴിവാക്കിയിട്ടുണ്ട് എന്ന് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു.
റസ്ക്യൂ ഗാർഡ് നിയമനം
ജില്ലയിൽ ട്രോളിംഗ് നിരോധനത്തിന് ശേഷം കടൽ രക്ഷാപ്രവർത്തനത്തിന് റസ്ക്യൂ ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക്ക് ഇൻ ഇൻ്റർവ്യൂ ആഗസ്റ്റ് അഞ്ചിന് ഉച്ചക്ക് രണ്ടു മണിക്ക് ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.
അപേക്ഷകർ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗീകരിച്ച മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ നിന്നും പരിശീലനം ലഭിച്ചവരും ജില്ലയിലെ സ്ഥിരതാമസക്കാരും ആയിരിക്കണം. രക്ഷാപ്രവർത്തനത്തിൽ പരിചയമുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയൽ കാർഡിൻ്റെയും
യോഗ്യത തെളിയിക്കുന്ന രേഖകളുടെയും പകർപ്പ് സഹിതം ഹാജരാകണം.
ഫോൺ- 04972 732487, 9496007039
തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും പ്രത്യേക യോഗം
മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ 2024 -25 വാർഷിക പദ്ധതി ഭേദഗതി ചെയ്യുമ്പോൾ ശുചിത്വ മാലിന്യ മേഖലയിലെ ഗ്യാപ്പുകൾ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ നിർബന്ധമായും ഏറ്റെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ആഗസ്റ്റ് അഞ്ചിന് ഉച്ചക്ക് 2.30 ന് ചേരും. തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും ഈ യോഗം രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിയിൽ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടക്കും.
ഗസ്റ്റ് അധ്യാപക നിയമനം
കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്കർഷിച്ച യോഗ്യത നേടിയ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത (ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/തത്തുല്യം), പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് അഞ്ചിന് രാവിലെ 10.30 ന് ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
ഫോൺ:9400006494, 0497 2835260
ഡെപ്യൂട്ടേഷൻ നിയമനം
സമഗ്രശിക്ഷാ, കേരളം ജില്ലാ പ്രോജക്ട് ഓഫീസിൻ്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സെൻ്ററുകളിൽ ഒഴിവുള്ള ട്രെയിനർ തസ്‌തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എച്ച് എസ് എസ് ടി/ വി എച്ച് എസ് എസ് ടി/ എച്ച് എസ് എസ് ടി( ജൂനി:) , / എച്ച് എസ് ടി/ പ്രൈമറി ടീച്ചേഴ്സ്. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം.
അപേക്ഷിക്കുന്ന അധ്യാപകർക്ക് ( ഗവൺമെന്റ് ആൻഡ് എയ്‌ഡഡ്) സർവീസിൽ നിന്ന് വിരമിക്കാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും സേവന കാലാവധി ഉണ്ടാകണം. വിലാസം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ കാര്യാലയം, സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ)- കണ്ണൂർ ട്രെയിനിങ്ങ് സ്‌കൂളിന് സമീപം, തലശ്ശേരി റോഡ്, കണ്ണൂർ -670002. ഫോൺ 0497 2707993.
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി ;അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 20 വരെ നീട്ടി
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 20 വരെ നീട്ടി. മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യുനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള’ ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പാണ് ധനസഹായം നൽകുന്നത്.
ശരിയായ ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്‌ളോറിങ്/ ഫിനിഷിങ്/ പ്ലംബിങ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.
ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ട. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്‌തീർണ്ണം 1200 സ്ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബിപിഎൽ കുടുംബത്തിന് മുൻഗണന. അപേക്ഷകയ്ക്കോ അവരുടെ മക്കൾക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വകുപ്പ് പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2023-24 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും വീടിന്റെ വിസ്‌തീർണം 1200 സ്ക്വ.ഫീറ്റിൽ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും വില്ലേജ് ഓഫീസർ/ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചീജിനിയർ/ ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും. മറ്റു വകുപ്പുകളിൽ നിന്നോ, സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ/ പഞ്ചായത്ത് സെക്രട്ടറി എന്നിവരിലൊരാൾ നൽകണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കലക്ടർ (ജനറൽ) ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കലക്ടറേറ്റിലേക്ക് തപാൽ മുഖാന്തിരമോ, അപേക്ഷിക്കാം. അപേക്ഷാ ഫോം www.minoritywelfare. kerala.gov.in ൽ ലഭിക്കും.
ടെൻഡർ
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ കീഴിൽ കണ്ണൂർ കുടുംബശ്രീ കേരള ചിക്കൻ ഫാമുകളിലേക്ക് കോഴിത്തീറ്റ സംഭരണവും വിതരണവും നടത്താൻ വിതരണക്കാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ സീൽഡ് ടെൻഡറുകൾ പോസ്റ്റൽ ആയോ കൊറിയർ ആയോ ആഗസ്റ്റ് ആറിന് അഞ്ച് മണിക്കകം ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്, ടിസി 94/3171, ഓപ്പോസിറ്റ് സെയിന്റ് ആനീസ് ചർച്ച്, പള്ളിമുക്ക്, പേട്ട, തിരുവനന്തപുരം, 695024 എന്ന വിലാസത്തിൽ എത്തിക്കണം. കവറിന് പുറത്ത് ‘ടെൻഡർ ആപ്ലിക്കേഷൻ ഫോർ ഫീഡ് ഡിസ്ട്രിബ്യൂഷൻ റ്റു ഫാ൦സ്’ എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.keralachiken. org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ:0497 2702080
ക്വട്ടേഷൻ
കണ്ണൂർ ഗവ:എഞ്ചിനീയറിംഗ് കോളേജിലെ കെ എൽ 59 കെ 6987, കെ എൽ 59 കെ 6965 എന്നീ ബസ്സുകളുടെ മുൻ ഭാഗത്തേക്ക് നാല് പുതിയ ടയർ വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് അഞ്ച് ഉച്ചയ്ക്ക് രണ്ടു മണി വരെ.
ഫോൺ: 0497 2780226.
ലേലം
കണ്ണൂർ മുനിസിഫ് കോടതി വളപ്പിലെ മരങ്ങൾ (ഞാവൽ മരം, മാവ്, നെല്ലി, മണി മരുത് തുടങ്ങിയവ) ആഗസ്റ്റ് ഒമ്പതിന് രണ്ട് മണിക്ക് കോടതി പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും.
ഫോൺ: 0497 2702524