ഉ​രു​ൾപൊ​ട്ട​ലി​ൽ കാ​ണാ​താ​യ ത​ല​ശേ​രി സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

വ​യ​നാ​ട് ഉ​രു​ൾപൊ​ട്ട​ലി​ൽ കാ​ണാ​താ​യ ത​ല​ശേ​രി ചേ​റ്റം​കു​ന്ന് സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​യ​നാ​ട്ടി​ൽ സ്ഥി​ര താ​മ​സ​ക്കാ​ര​നാ​യ പാ​ർ​ത്ഥ​ന്‍റെ ഭാ​ര്യ ന​ന്ദ​ന (68)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് കഴിഞ്ഞദിവസം രാ​ത്രി​ ക​ണ്ടെ​ത്തി​യ​ത്.പാ​ർ​ത്ഥ​ൻ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. പാ​ർ​ത്ഥ​ന്‍റെ മൃ​ത​ദേ​ഹം കഴിഞ്ഞദിവസം ത​ല​ശേ​രി​യി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ചു. ന​ന്ദ​ന​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെത്തി​ച്ച് സം​സ്ക​രി​ക്കും. ഉ​രു​ൾ​പൊട്ട​ലി​ൽ ഇ​വ​രു​ടെ വീ​ട​ട​ക്കം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.ബു​ധ​നാ​ഴ്ച്ച രാ​വി​ലെ​യാ​ണ് പാ​ർ​ത്ഥ​ന്‍റെ മൃ​ത​ദേ​ഹം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി​യ​ത്.ഹ​ർ​ഷ (എ​റ​ണാ​കു​ളം), വൈ​ഷ്ണ (കാ​ന​ഡ) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

About The Author