ന​ദി​ക​ളി​ലെ​യും ഡാ​മു​ക​ളി​ലെ​യും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തെ ന​ദി​ക​ളി​ലെ​യും ഡാ​മു​ക​ളി​ലെ​യും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. കെ​എ​സ്ഇ​ബി​യ്ക്ക് കീ​ഴി​ലു​ള്ള ഡാ​മു​ക​ളി​ല്‍ നീ​രൊ​ഴു​ക്ക് കൂ​ടി​യ​താ​യാ​ണ് വി​വ​രം. ഇ​ടു​ക്കി​യി​ല്‍ ജ​ല​നി​ര​പ്പ് 52.81 ശ​ത​മാ​ന​മാ​യി. വ​യ​നാ​ട് ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 83.26 ശ​ത​മാ​ന​മാ​യി വ​ര്‍​ധി​ച്ചു.ജ​ല​സേ​ച​ന വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഡാ​മു​ക​ളി​ലും സം​ഭ​ര​ണ​ശേ​ഷി​യു​ടെ പ​ര​മാ​വ​ധി​യി​ലേ​ക്ക് വെ​ള്ള​മെ​ത്തു​ക​യാ​ണ്.

 

ഇ​ടു​ക്കി​യി​ലെ ക​ല്ലാ​ര്‍​കു​ട്ടി -98.09 ശ​ത​മാ​നം, ലോ​വ​ര്‍ പെ​രി​യാ​ര്‍ -100ശ​ത​മാ​നം, തൃ​ശൂ​ര്‍ പെ​രി​ങ്ങ​ല്‍​കു​ത്ത് -94.46ശ​ത​മാ​നം, മാ​ട്ടു​പ്പെ​ട്ടി -97.48 ശ​ത​മാ​നം, പ​ത്ത​നം​തി​ട്ട മൂ​ഴി​യാ​ര്‍ -68.71 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് കൂ​ടി​യ ജ​ല​നി​ര​പ്പ്.നെ​യ്യാ​ര്‍, മ​ല​ങ്ക​ര, വാ​ഴാ​നി, പീ​ച്ചി, ശി​രു​വാ​ണി, കാ​ഞ്ഞി​ര​പ്പു​ഴ, മീ​ങ്ക​ര, പോ​ത്തു​ണ്ടി, മം​ഗ​ലം തു​ട​ങ്ങി​യ ഡാ​മു​ക​ളി​ല്‍ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 70 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് ജ​ല​നി​ര​പ്പു​യ​ര്‍​ന്നു.സം​സ്ഥാ​ന​ത്തെ വി​വി​ധ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍ ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ല്‍​കി. തീ​ര​പ്ര​ദേ​ശ​ത്തോ​ട് ചേ​ര്‍​ന്ന് താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത നി​ര്‍​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

 

About The Author