ഉ​രു​ള്‍​പൊ​ട്ട​ൽ: കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ സം​ഘം വ​യ​നാ​ട്ടി​ലേ​ക്ക്; ആ​രോ​ഗ്യ​വ​കു​പ്പ് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു

ഉ​രു​ള്‍​പൊ​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ധി​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്ക​ണ​മെ​ന്നും വ​യ​നാ​ട്ടി​ൽ അ​ധി​ക​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​ദേ​ശം ന​ല്‍​കി. വ​യ​നാ​ട് കൂ​ടാ​തെ സ​മീ​പ ജി​ല്ല​ക​ളാ​യ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ഉ​രു​ള്‍​പൊ​ട്ട​ലി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും ക​ണ്ണൂ​രി​ൽ നി​ന്നു​മു​ള്ള മെ​ഡി​ക്ക​ൽ സം​ഘം ദു​ര​ന്ത​സ്ഥ​ല​ത്തേ​ക്ക് പു​റ​പ്പെ​ട്ടി​രു​ന്നു. എ​ന്‍​എ​ച്ച്എം സ്റ്റേ​റ്റ് മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ജീ​വ​ന്‍ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സം​ഘം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്രാ​ദേ​ശി​ക​മാ​യി ഏ​കോ​പി​പ്പി​ക്കും.ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​ജെ. റീ​ന, അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​റീ​ത്ത, എ​ന്‍​എ​ച്ച്എം സ്റ്റേ​റ്റ് പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ബി​ജോ​യ് തു​ട​ങ്ങി​യ​വ​രും ഈ ​സം​സ്ഥാ​ന​ത​ല സം​ഘ​ത്തി​ലു​ണ്ടാ​കും.സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ലീ​വി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ടി​യ​ന്ത​ര​മാ​യി തി​രി​കെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. മ​രു​ന്നു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും അ​ധി​ക​മാ​യി എ​ത്തി​ക്കാ​ന്‍ കെ​എം​എ​സ്‌​സി​എ​ല്ലി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

വൈ​ത്തി​രി, ക​ല്‍​പ്പ​റ്റ, മേ​പ്പാ​ടി, മാ​ന​ന്ത​വാ​ടി ആ​ശു​പ​ത്രി​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളും സ​ജ്ജ​മാ​ണ്. രാ​ത്രി ത​ന്നെ എ​ല്ലാ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും സേ​വ​ന​ത്തി​നാ​യി എ​ത്തി​യി​രു​ന്നു. കൂ​ടു​ത​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘ​ത്തെ വ​യ​നാ​ട്ടി​ല്‍ വി​ന്യ​സി​ക്കും. ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ റൂം ​പു​ല​ര്‍​ച്ചെ ത​ന്നെ തു​റ​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ സേ​വ​നം ല​ഭ്യ​മാ​വാ​ന്‍ 8086010833, 9656938689 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലും ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ലും ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ ആ​രം​ഭി​ച്ചു.

ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ക​ണ്‍​ട്രോ​ള്‍ റൂം: 8075401745. ​

സ്റ്റേ​റ്റ് ക​ണ്‍​ട്രോ​ള്‍ റൂം: 9995220557, 9037277026, 9447732827.

About The Author