കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
കണ്ണൂർ സർവകലാശാലാ പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാല 2024 – 25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ പ്രോഗ്രാമുകളായ (എഫ് വൈ യു ജി പി പാറ്റേൺ – മൂന്നു വർഷം) – ബി കോം (ഇലക്ടിവ് – കോ-ഓപ്പറേഷൻ/ മാർക്കറ്റിങ്), ബി ബി എ, ബി എ ഇക്കണോമിക്സ്, ബി എ പൊളിറ്റിക്കൽ സയൻസ്, ബി എ ഹിസ്റ്ററി, ബി എ ഇംഗ്ലിഷ്, ബി എ മലയാളം, ബി എ കന്നഡ, ബി എ അഫ്സൽ-ഉൽ-ഉലമ, ബി എ ഉർദ്ദു & ഇസ്ലാമിക് ഹിസ്റ്ററി, ബി എ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം കോം (അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ), എം എ ഇക്കണോമിക്സ്, എം എ ഡെവലപ്മെന്റ് ഇക്കണോമിക്സ്, എം എ ഹിസ്റ്ററി, എം എ ഇംഗ്ലിഷ്, എം എ അറബിക്, സർട്ടിഫിക്കറ്റ് കോഴ്‌സുകളായ – അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി, അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ 31.07.2024ന് ആരംഭിക്കും. 17.08.2024 വരെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 22.08.2024ന് വൈകുന്നേരം നാലുമണിക്ക് മുമ്പ് സർവകലാശാലയിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
എം എഡ് പ്രവേശനം; ഹാൾ ടിക്കറ്റ്
2024-25 അധ്യയന വർഷത്തിൽ, സർവകലാശാല പഠനവകുപ്പിലെ എം എഡ് പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ, 31/07/2024 ന് രാവിലെ 10:30 ന് ധർമ്മശാല ക്യാമ്പസിലെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ വെച്ച് നടത്തപ്പെടുന്നതാണ്. പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
സീറ്റ് വർധനവ്
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര സീറ്റുകളുടെ എണ്ണത്തിൽ വർധനവ് ആവശ്യമുള്ള കോളേജുകൾ അതിനുള്ള അപേക്ഷ പ്രിൻസിപ്പാൾ മുഖാന്തരം സർവകലാശാലയിൽ 30.07.2024 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭ്യമാകുന്ന വിധത്തിൽ registrar@kannuruniv.ac.in എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യേണ്ടതാണ്. പ്രസ്തുത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമെസ്റ്റർ പി ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ് (റെഗുലർ), നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 16.08.2024 മുതൽ 19.08.2024 വരെയും പിഴയോടുകൂടെ 21.08.2024 വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.
സീറ്റൊഴിവ്
-
കണ്ണൂർ സർവകലാശാല ഡോ. പി.കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ എം എ ഹിന്ദി പ്രോഗ്രാമിന് എസ് സി, എസ് ടി, ജനറൽ മെറിറ്റ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തിച്ചേരണം. ഫോൺ :8921288025, 8289918100, 9526900114
-
കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി ക്യാമ്പസിൽ എം എ ട്രൈബൽ ആന്റ് റൂറൽ സ്റ്റഡീസ് പ്രോഗ്രാമിൽ എസ് ടി, മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവയിലായി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും ഒരു വിഷയത്തിൽ ഉള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ ജൂലൈ 30 ന് 12 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പഠനവകുപ്പിൽ എത്തിച്ചേരണം. ഫോൺ: 9400582022, 9947111890
-
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിന് എസ് സി വിഭാഗങ്ങളിൽ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി എസ് സി ഫിസിക്സ്/ കെമിസ്ട്രി ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 29.07.2024 ന് രാവിലെ 10.30 ന് പഠന വകുപ്പിൽ എത്തണം. ഫോൺ: 9447956884, 8921212089
-
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന മാത്തമാറ്റിക്കൽ സയൻസസ് പഠനവകുപ്പിൽ എം എസ് സി മാത്തമാറ്റിക്സ് പ്രോഗ്രാമിന് എസ് സി, എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 31 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 9446477054
-
കണ്ണൂർ സർവകലാശാല ഡോ. പി.കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് എംകോം പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്ലസ്‌ടു ആണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29 ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 7510396517
-
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിൽ ഫിസിക്സ്, കെമിസ്ടി പഠന വകുപ്പുകളിൽ നടത്തുന്ന അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ സയൻസ് പ്രോഗ്രാമിന് എസ് സി/ എസ് ടി വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. സയൻസ് വിഷയത്തോടെ പന്ത്രണ്ടാം തരം 50% ൽ അധികം മാർക്കോടെ പാസായ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ സാക്ഷ്യപത്രങ്ങളുടെ അസ്സൽ സഹിതം 30/07/2024 ന് രാവിലെ 11.00 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 04972806401, 9447649820
-
കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി ഫിസിക്‌സ് (നാനോസയൻസ് & നാനോ ടെക്നോളജി) പ്രോഗ്രാമിന് എസ് സി/ എസ് ടി വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ബി എസ് സി ഫിസിക്സ് പാസയവർക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ 30/07/2024 ന് രാവിലെ 10.30 ന് പയ്യന്നൂർ ക്യാമ്പസിലെ പഠനവകുപ്പിൽ എത്തണം. ഫോൺ: 9447649820
-
കണ്ണൂർ സർവകലാശാല ഫിസിക്സ് പഠനവകുപ്പിൽ എം എസ് സി ഫിസിക്സ് പ്രോഗ്രാമിന് എസ് സി/ എസ് ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ സാക്ഷ്യപത്രങ്ങളുടെ അസ്സൽ സഹിതം 30/07/2024 ന് പയ്യന്നൂർ ക്യാമ്പസിലെ പഠനവകുപ്പിൽ എത്തണം. ഫോൺ: 04972806401, 9447649820