നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തുവന്ന എട്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ഇതോടു കൂടി 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതിയതായി രണ്ട് പേരാണ് അഡ്മിറ്റായത്. രോ​ഗികൾ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായാണ് ചികിത്സയിലുള്ളത്.

സമ്പര്‍ക്ക പട്ടികയില്‍ ആകെ 472 പേരുണ്ട്. 220 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തിലുള്ളത്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സര്‍വ്വെ നടത്തിയത്. ഇന്ന് 1477 വീടുകളില്‍ സര്‍വ്വെ നടത്തുകയും 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കുകയും ചെയ്തു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

About The Author