കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രൊജക്ട് മൂല്യനിർണയം, വൈവ-വോസി

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാംസെമസ്റ്റർ എം ബി എ ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ മേഴ്സി ചാൻസ്) ഏപ്രിൽ2024 പരീക്ഷകളുടെ ഭാഗമായുള്ള പ്രൊജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ 08.08.2024 ന് വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തപ്പെടുന്നതാണ്. വിശദമായ ടൈം ടേബിൾവെബ്‌സൈറ്റിൽ ലഭ്യമാണ്.

എൽ എൽ ബിപ്രവേശനം; ഫൈനൽ റാങ്ക് ലിസ്റ്റ്

2024-25 അധ്യയന വർഷത്തിൽ, മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ക്യാമ്പസിലെ ത്രിവത്സര എൽ എൽ ബി പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. എൽ എൽ ബി പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള സെലക്ഷൻ മെമ്മോ 26/07/2024 മുതൽ ലഭ്യമാക്കുന്നതാണ്. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത്, സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സീറ്റൊഴിവ്

  • കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എ ആന്ത്രോപോളജിക്ക് എസ് സി വിഭാഗത്തിനുൾപ്പെടെ  ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ് സി വിദ്യാർത്ഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗങ്ങളെയും പരിഗണിക്കുന്നതാണ്. ഇതുവരെ അപേക്ഷി ക്കാത്തവരെയും പരിഗണിക്കും. താല്പര്യമുള്ളവർ 26-07-2024 ന് രാവിലെ 10 ന് അസൽ സർട്ടിഫികറ്റുകൾ സഹിതം പഠനവകുപ്പിൽ ഹാജരാവണം. ഫോൺ:9447380663

  • കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ എം എസ് സി വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ടറി ലിങ്ക്ഡ്) പ്രോഗ്രാമിൽ   എസ് സി/ എസ് ടി എസ് ഇ ബി സി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സയൻസ് ബിരുദം യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2024 ജൂലൈ 29 ന് രാവിലെ 10.30 നു നേരിട്ട് എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9496353817

  • കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എ ഇക്കണോമിക്‌സ് പ്രോഗ്രാമിൽ എസ് സി, എസ് ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 26 – 07 -2024 ന് രാവിലെ 10 മണിക്ക് പാലയാട് ക്യാമ്പസിലെ പഠനവകുപ്പിൽ എത്തണം.

  • മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന  ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിലെ എം സി എ, എം എസ് സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിൽ എസ് സി/ എസ് ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ 27-07-2024  രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിൽ എത്തണം.

  • കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി ക്യാമ്പസിൽ എം എസ് സി പ്ലാന്റ് സയൻസ് പ്രോഗ്രാമിന് എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ ജൂലൈ 26 ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 79022 68549

  • കണ്ണൂർ സർവകലാശാലയുടെ ഫിസിക്സ് പഠനവകുപ്പിലെ എം എസ് സി ഫിസിക്സ് പ്രോഗ്രാമിന് എസ് സി/ എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ ജൂലൈ 27ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന പഠനവകുപ്പിൽ എത്തണം. ഫോൺ: 04972806401, 9447649820

  • കണ്ണൂർ സർവകലാശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 27-07-2024 ന് രാവിലെ 10 മണിക്ക് പയ്യന്നൂർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി പഠനവകുപ്പിൽ എത്തണം. ഫോൺ: 9847421467

  • പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം എസ് സി നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി പ്രോഗ്രാമിൽ എസ് സി ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി എസ് സി ഫിസിക്സ്/കെമിസ്ട്രി ബിരുദമാണ് യോഗ്യത.  അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 27.07.2024 ന് രാവിലെ 10.30 ന് പഠന വകുപ്പിൽ എത്തണം. ഫോൺ: 9447956884, 8921212089

About The Author

You may have missed