വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
വനിതാ കമ്മിഷന്‍ അദാലത്ത്
വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് ജൂലൈ 26ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയം ഹാളില്‍ നടക്കും.
അപേക്ഷ ക്ഷണിച്ചു
എൽ ബി എസ് സെൻ്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കണ്ണൂർ മേഖല കേന്ദ്രത്തിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷൻസ് (പി.ജി.ഡി.സി.എ.), ഡിപ്ളോമ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷൻ (.ഡി.സി.എ.), ഡിപ്ളോമ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷൻ(സോഫ്റ്റ്‌വെയർ), ഡാറ്റാ എൻട്രി ആൻ്റ് ഓഫീസ് ഓട്ടോമേഷൻ
പട്ടികജാതി , പട്ടികവർഗം, മറ്റു അർഹതപ്പെട്ട സമുദായത്തിലെ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ഫോൺ: 0497 2702812, 9495680643
ഹോസ്പിറ്റൽ അഡ് മിനിസ്ട്രേഷൻ കോഴ്സ്
കണ്ണൂർ എൽ ബി എസ് സെൻ്ററിൽ സ്കിൽ അപേക്സ് അക്കാദമി നടത്തുന്ന ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ് മിനിസ്ട്രേഷൻ ആൻ്റ് ഹെൽത്ത് കെയർ മാനേജ്മെൻ്റ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഫോൺ 8606907093
ഓണശ്രീ ലോഗോ
കുടുംബശ്രീയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ഓണശ്രീ 2024 നോടനുബന്ധിച്ച് ലോഗോകള്‍ ക്ഷണിക്കുന്നു. കുടുംബശ്രീ ഓക്സിലറി അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. തെരഞ്ഞടുക്കപ്പെടുന്ന ലോഗോയ്ക്ക് 5000 രൂപയാണ് സമ്മാനം . കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓർഡിനേറ്റർ, ബി എസ്സ് എന്‍ എല്‍ ഭവന്‍, മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍ 2, എന്ന വിലാസത്തില്‍ ആഗസ്റ്റ് അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്കകം ലോഗോകള്‍ ലഭ്യമാകണം.
ഫോണ്‍ 0497 2702080
നവോദയ വിദ്യാലയ ആറാം ക്ലാസ് പ്രവേശനം
2025-26 അധ്യയന വര്‍ഷത്തിലെ ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനായി ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയം ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2013 മെയ് ഒന്നിനും, 2015 ജൂലൈ 31 നും ഇടയിൽ ജനിച്ചവരും 2024-25 അധ്യയന വര്‍ഷത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ /സര്‍ക്കാര്‍ അംഗീകൃക വിദ്യാലയങ്ങളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരും ജില്ലയിലെ സ്ഥിര താമസക്കാരും ആയിരിക്കണം. വിശദവിവരങ്ങള്‍ www.navodaya. gov.in, https://navodaya.gov. in/nv/nvs_ school/kannur/en/ home എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി സെപ്തംബര്‍ 16. ഫോണ്‍ 0490 2962965
ഹിയറിങ് മാറ്റി
ഇരിട്ടി, തലശ്ശേരി ദേവസ്വം ട്രിബ്യൂണലിൽ ജൂലൈ 26 ന് കലക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ച ദേവസ്വം പട്ടയ കേസുകളുടെ ഹിയറിങ് മാറ്റി . പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ( ഡി എം) അറിയിച്ചു.
താല്‍കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂര്‍ ഗവ. സ്‌ക്കൂള്‍ ഓഫ് നഴ്‌സിംഗ് 2024 വര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സിലേക്കുള്ള താല്‍കാലിക റാങ്ക് ലിസ്റ്റ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചു. പരാതി ഉള്ളവര്‍ രേഖാ മൂലം ആഗസ്റ്റ് ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പ്രിന്‍സിപ്പല്‍ ഓഫീസില്‍ അറിയിക്കണം.
അപേക്ഷ ക്ഷണിച്ചു
സിഡിറ്റി ൻ്റെ കണ്ണൂര്‍ മേലേ ചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ), ഡാറ്റ എന്‍ട്രി, അക്കൗണ്ടിംഗ് (ടാലി), ഡി ടി പി, എം എസ് ഓഫീസ്, പൈത്തണ്‍ സി പ്രോഗ്രാമിങ്ങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ് എസ് എല്‍ സി. ഫോണ്‍ 9947763222
മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ ഇൻ്റര്‍വ്യൂ
നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കോടിയേരി ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 40 വയസ്സില്‍ താഴെയുള്ള ജി എന്‍ എം, ബി എസ് സി നഴ്‌സിംഗ് കഴിഞ്ഞവര്‍ക്ക് ആഗസ്റ്റ് രണ്ടിന് രാവിലെ 11 മണിക്ക് ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ 0490 2359655
ലാബ് ടെക്നീഷ്യൻ നിയമനം
ജില്ലാ ആയുർവേദ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബി എസ് സി എം എൽ ടി ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്സ്. അഭിമുഖം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് താണയിലുളള ജില്ലാ ആയുർവേദ ആശുപത്രി ഓഫീസിൽ നടക്കും. ഫോൺ -04972706666.