ഡെങ്കിപ്പനി; വീട്ടിൽ കൊതുക് വളർന്നാൽ 10000 രൂപ പിഴ

വീടുകളിലോ പൊതുസ്ഥലങ്ങളിലോ കൊതുകു പെരുകുന്ന സാഹചര്യമുണ്ടായാൽ വീട്ടുടമസ്ഥനോ, സ്ഥലം ഉടമയോ പതിനായിരം രൂപവരെ പിഴ അടയ്ക്കേണ്ടി വരും. ഡെങ്കിപ്പനി പടരുന്ന സാഹചര്യം കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് കർശന നടപടിക്കൊരുങ്ങുന്നത്. പബ്ലിക് ഹെൽത്ത് ഓഫീസറോ ചുമതലയിലുള്ളവരോ പരിശോധനയ്ക്കെത്തി കുറ്റംകണ്ടെത്തിയാൽ വീട്ടുടമസ്ഥന്റെ പേരിലോ, വസ്തു ഉടമസ്ഥന്റെ പേരിലോ പിഴ ചുമത്തും എന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.

 

About The Author