വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മട്ടന്നൂര്‍-ഇരിക്കൂര്‍ റോഡ്: അലൈന്‍മെന്റ് മാറ്റി നിര്‍മാണത്തിന് തീരുമാനം
മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ മട്ടന്നൂര്‍-ഇരിക്കൂര്‍ റോഡിലെ ( മണ്ണൂര്‍ ) ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് പുഴതീരം ഒഴിവാക്കി റോഡ് നിര്‍മ്മിക്കാന്‍ തീരുമാനം. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലുകളെ തുടര്‍ന്നാണ് ബദല്‍ റോഡിന് കിഫ്ബി അംഗീകാരം നല്‍കിയത്. പുഴത്തീരം ഒഴിവാക്കി റോഡിന് സമീപത്തെ ഭൂമിയും കെട്ടിടവും ഏറ്റെടുത്ത് ബദല്‍പാത നിര്‍മ്മിക്കാന്‍ കിഫ്ബി സി.ഇ.ഒ അംഗീകാരം നല്‍കി. ഇതിലൂടെ പുതുക്കിയ അലൈന്‍മെന്റ് തയ്യാറാക്കി നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താനും കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കലിനും ബദല്‍ പാതക്കുമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ മന്ത്രി ചുമതലപ്പെടുത്തി. അടിയന്തിരമായി ബദല്‍പാത ഒരുക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

കിന്‍ഫ്ര വ്യവസായ പാര്‍ക്ക്: 474.36 ഏക്കര്‍ ഭൂമി  ജില്ലാ കലക്ടര്‍ കൈമാറി

കിന്‍ഫ്ര വ്യവസായ പാര്‍ക്ക് നിര്‍മ്മാണത്തിനു വേണ്ടി തലശ്ശേരി താലൂക്കിലെ പട്ടാനൂര്‍, കീഴല്ലൂര്‍ വില്ലേജുകളില്‍ ഉള്‍പ്പെട്ട 474.36 ഏക്കര്‍ ഭൂമി  ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍  കിന്‍ഫ്ര ജനറല്‍ മാനേജര്‍ ഡോ. ടി ഉണ്ണികൃഷ്ണന് ഔദ്യോഗികമായി കൈമാറി.
ചടങ്ങില്‍ എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ ഹിമ, മട്ടന്നൂര്‍ (എല്‍.എ) കിന്‍ഫ്ര നം.1 സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരായ ആഷിഖ് തോട്ടോന്‍, വി ഇ ഷെര്‍ലി സോണല്‍ മാനേജര്‍ കെ.എസ് കിഷോര്‍ കുമാര്‍, സീനിയര്‍ അഡൈ്വസര്‍ വി.എം സജീവന്‍ എന്നിവര്‍ പങ്കെടുത്തു.
672 കൈവശക്കാര്‍ക്ക് 841.82 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച്   പൊന്നുംവില നടപടി പ്രകാരം ഏറ്റെടുത്ത ഭൂമിയാണ് കൈമാറിയത്.
വ്യാവസായിക  ആവശ്യങ്ങള്‍ക്ക് ഭൂമി ആവശ്യമുള്ളവര്‍ മട്ടന്നൂര്‍,  വെള്ളിയാംപറമ്പ് പി ആര്‍ എന്‍ എസ് എസ് കോളേജിനു സമീപത്തുള്ള കിന്‍ഫ്ര പാര്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04902474466

താത്കാലിക അദ്ധ്യാപക നിയമനം

നെരുവമ്പ്രം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്‌സ്  വിഷയത്തില്‍ താത്കാലിക അദ്ധ്യാപക നിയമനം നടത്തുന്നു.  യോഗ്യത എം എസ്സി ഫിസിക്‌സ്, ബി. എഡ്, സെറ്റ്.
അഭിമുഖം ജൂലൈ 25  രാവിലെ 10 ന് സ്‌കൂളില്‍ നടക്കും. ഫോണ്‍ 9744267674

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ: എഞ്ചിനീയറിംഗ് കോളേജിലെ പ്ലേസ്‌മെന്റ് സെല്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് ട്രെയിനിംഗ് നല്‍കുന്നതിനായി ട്രെയിനിംഗ് കമ്പനികളുടെ എംപാനല്‍ തയ്യാറാക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. അവസാന തീയതി ജൂലൈ 29 ഉച്ചക്ക് 2 മണി.
കൂടുതല്‍ വിവരങ്ങള്‍ക്ക്   www.gcek.ac.in  എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 04972780226

ഡെപ്യൂട്ടേഷന്‍ നിയമനം

സമഗ്രശിക്ഷാ, കേരളം ജില്ലാ പ്രോജക്ട്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍  ഒഴിവുള്ള ട്രെയിനര്‍ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എച്ച് എസ് എസ് ടി/ വി എച്ച് എസ് എസ് ടി/ എച്ച് എസ് എസ് ടി( ജൂനി:) , / എച്ച് എസ് ടി/ പ്രൈമറി ടീച്ചേഴ്‌സ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31 വൈകിട്ട് 5 മണി .
അപേക്ഷിക്കുന്ന അധ്യാപകര്‍ക്ക് ( ഗവണ്‍മെന്റ് ആന്‍ഡ്  എയ്ഡഡ്) സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും സേവന കാലാവധി ഉണ്ടാകണം. വിലാസം ജില്ലാ പ്രോജക്ടട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയം,  സമഗ്ര ശിക്ഷാ  കേരളം (എസ്.എസ്.കെ)- കണ്ണൂര്‍ ട്രെയിനിങ്ങ് സ്‌കൂളിന് സമീപം, തലശ്ശേരി റോഡ്, കണ്ണൂര്‍ -670002

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അവാര്‍ഡ്

കാര്‍ഷിക വികസന  കര്‍ഷക ക്ഷേമ വകുപ്പ്   2023 വര്‍ഷത്തെ സംസ്ഥാനതല അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പുതുതായി ഉള്‍പ്പെടുത്തിയ 4 അവാര്‍ഡുകള്‍ കൂടി ചേര്‍ത്ത് 41 വിഭാഗത്തിലേക്കാണ് അപേക്ഷിക്കാവുന്നത് കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്ച്യുതമേനോന്‍ സ്മാരക അവാര്‍ഡ്, കാര്‍ഷിക ഗവേഷണത്തിനുള്ള എം.എസ് സ്വാമിനാഥന്‍ അവാര്‍ഡ് തുടങ്ങിയവയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.  മികച്ച കര്‍ഷകനുള്ള കര്‍ഷകോത്തമ അവാര്‍ഡ് ,  മികച്ച കേരകര്‍ഷകനുള്ള കേരകേസരി  അവാര്‍ഡ്, മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര അവാര്‍ഡ്,  ജൈവകര്‍ഷകന്‍, യുവ കര്‍ഷകന്‍, ഹൈടക്ക് കര്‍ഷകന്‍, കൂണ്‍ കര്‍ഷകന്‍, തേനീച്ച കര്‍ഷകന്‍, വനിതാ കര്‍ഷക ( കര്‍ഷക തിലകം ) കര്‍ഷക വിദ്യാര്‍ഥി,  മികച്ച കൃഷിക്കൂട്ടം,  എഫ്.പിഒ, എഫ്.പി.സി തുടങ്ങിയ  വിഭാഗങ്ങളില്‍ അവാര്‍ഡിനായി അപേക്ഷിക്കാം. ഓരോ വിഭാഗത്തിലും മല്‍സരിക്കുന്നവര്‍ നിശ്ചിത ഫോറത്തില്‍ ജൂലൈ 25 അതാത് കൃഷി ഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണം . വിശദ വിവരങ്ങള്‍ക്ക് (www.karshikakeralam.gov.in) എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കണ്ണൂര്‍ കിഫ്ബി രണ്ട് കാര്യാലയത്തില്‍ താല്‍കാലിക ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ എ) കിഫ്ബി 2 താണ, കണ്ണൂര്‍, പിന്‍കോഡ് – 670012 എന്ന വിലാസത്തില്‍ ആഗസ്റ്റ് എട്ട് നകം സമര്‍പ്പിക്കണം.

അസി. പ്രഫസര്‍ ഇന്റര്‍വ്യൂ
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോേളജില്‍ സിവില്‍ എഞ്ചിനീയറിങ്ങ് വകുപ്പില്‍ അസി. പ്രഫസര്‍മാരുടെ ഒഴിവിലേക്ക് ജൂലൈ 24ന് ഇന്റര്‍വ്യൂ നടക്കും. താല്‍പ്പര്യമുളള ഉദ്യോഗാര്‍ഥികള്‍ രാവിലെ 10.30 മണിക്ക് നേരിട്ട് ഹാജരാകണം.

നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ വഴി കണ്ണാടിപ്പറമ്പ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 40 വയസ്സില്‍ താഴെയുള്ള ജി.എന്‍.എം/ ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞവര്‍ക്ക് ജൂലൈ 30 ന് രാവിലെ 11 ന് ഡിസ്പെന്‍സറിയില്‍  അഭിമുഖത്തില്‍ പങ്കെടുക്കാം.
ഫേണ്‍  9495175257, 0497 2796111

സീറ്റൊഴിവ്

പള്ളിപ്പാറ ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി,ക്കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബി.കോം കോ ഓപ്പറേഷന്‍, ബി.എസ്സ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍, 9447596129.

ഖാദി റിഡക്ഷന്‍ മേള

പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്്ച്ച മുതല്‍ കണ്ണൂര്‍ ഖാദി സൗഭാഗ്യ പരിസരത്ത് ഖാദി റിഡക്ഷന്‍ മേള നടക്കുന്നു. മേള ജൂലൈ 30 വരെ രാവിലെ 10 മണിമുതല്‍ വൈകീട്ട് അഞ്ച് മണി വരെ ഉണ്ടായിരിക്കും

About The Author