ജില്ലാ നൈപുണ്യ വികസന പദ്ധതി 2024- 25 അംഗീകരിച്ചു
ജില്ലാ നൈപുണ്യ വികസന പദ്ധതി 2024- 25 ജില്ലാ നൈപുണ്യ സമിതി അംഗീകരിച്ചു.ജില്ലാ കലക്ടർ അരുൺ കെ വിജയൻ്റെ അധ്യക്ഷതയിൽ കലക്ടറേറ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് ജില്ലയുടെ സമഗ്രമായ നൈപുണ്യ വികസന പ്രവർത്തനങ്ങൾക്കായുള്ള പദ്ധതി അവതരിപ്പിച്ചത്. ജില്ലയിൽ ആഗസ്റ്റ് രണ്ടിന് നടക്കുന്ന സ്കിൽ സർവീസ് പ്രൊവൈഡേഴ്സ് സമ്മിറ്റിൻ്റെ തയ്യാറെടെപ്പുകളും യോഗം ചർച്ച ചെയ്തു.
ജില്ലാ വികസന കമ്മീഷണർ സന്ദീപ് കുമാർ, അസി: കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ജില്ലാ സ്‌കില്‍ കോ ഓര്‍ഡിനേറ്റര്‍ വിജേഷ് വി ജയരാജ് വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു