കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സിന്റിക്കേറ്റ് യോഗം

കണ്ണൂർ സർവകലാശാലയുടെ ഇത്തവണത്തെ സിന്റിക്കേറ്റ് യോഗം സർവകലാശാലാ ആസ്ഥാനത്ത് വച്ച് ചേർന്നു. നിലവിലെ അംഗങ്ങളുടെ അവസാനത്തെ സിന്റിക്കേറ്റ് യോഗമാണ് താവക്കരയിലെ സിന്റിക്കേറ്റ് ഹാളിൽ വച്ച് ചേർന്നത്. എൻ സുകന്യ, പ്രൊഫ. പി കെ പ്രസാദൻ, ഡോ. രാഖി രാഘവൻ, കെ വി പ്രമോദ് കുമാർ, കെ ടി ചന്ദ്രമോഹനൻ, ഡോ. ടി പി അഷ്‌റഫ്, ഡോ. പി പി ജയകുമാർ, ഡോ. എ അശോകൻ, എം ശ്രീലേഖ, എം സി രാജു എന്നിവർ അംഗങ്ങളായ സിന്റിക്കേറ്റിന്റ കാലാവധി ഈ വരുന്ന ജൂലൈ ഇരുപത്തിനാലിന് അവസാനിക്കും. ജൂലൈ ഇരുപതിന് സർവകലാശാലാ ആസ്ഥാനത്ത് വച്ച് ചേർന്ന സിന്റിക്കേറ്റ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ.

  • കടവത്തൂർ എൻ ഐ എ കോളേജിലെ എം എ അറബിക് പ്രോഗ്രാമിന് സ്ഥിരാംഗീകാരം നല്കാൻ തീരുമാനിച്ചു.

  • പടന്നയിൽ പുതുതായി ആരംഭിക്കുന്ന വിങ്‌സ് ആർട്സ് ആന്റ് സയൻസ് കോളേജിന്റെ പരിശോധനാ റിപ്പോർട്ട് അംഗീകരിച്ചു.

  • നാലുവർഷ ബിരുദ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി പുതിയ പരാതി പരിഹാര സംവിധാനത്തിന് രൂപം നൽകി.

  • വിവിധ കോളേജുകളിലെ 12 അസിസ്റ്റന്റ് പ്രൊഫസർമാരുടെ സ്ഥാനക്കയറ്റത്തത്തിന് അംഗീകാരം നൽകി.

  • ഇരിട്ടി എം ജി കോളേജിലെ 3 അസോസിയേറ്റ് പ്രൊഫസർമാർക്ക് പ്രൊഫസർമാരായി സ്ഥാനക്കയറ്റം നൽകി.

  • 2024 – 25 അധ്യനവർഷത്തിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിക്കാൻ തീരുമാനിച്ചു.

  • 2018 ലെ യു ജി സി റെഗുലേഷനിലെ നാലാം അമൻമെന്റ് അംഗീകരിച്ച് ഉത്തരവിറക്കാൻ തീരുമാനിച്ചു.

  • അക്കാദമിക സഹകരണത്തിനായി മാൽദീവ്‌സ് നാഷണൽ യൂണിവേഴ്‌സിറ്റി (എം എൻ യു), തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർ ജി സി ബി), അസാപ്പ് എന്നീ സ്ഥാപനങ്ങളും കണ്ണൂർ സർവകലാശാലയും തമ്മിലുള്ള ധാരണാപത്രം അംഗീകരിച്ചു.

  • രജിസ്ട്രാർ പ്രൊഫ. ജോ ബി കെ ജോസ്, വിദ്യാർത്ഥിക്ഷേമവിഭാഗം ഡയറക്ടർ ഡോ. ടി പി നഫീസ ബേബി എന്നിവരുടെ കാലാവധി ഒരുവർഷത്തേക്ക് കൂടി പുതുക്കി നൽകാൻ തീരുമാനിച്ചു.

  • കണ്ണൂർ സർവകലാശാലാ ആക്റ്റ് സെക്ഷൻ 28 പ്രകാരം ഫാക്കൽറ്റി പുനഃസംഘടന നടപ്പിലാക്കാൻ തീരുമാനിച്ചു.

  • സർവകലാശാലയിൽ നടപ്പിലാക്കി വരുന്ന ഓട്ടോമേറ്റഡ് ചോദ്യബാങ്കുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി.

  • 2024 – 25 അധ്യയന വർഷത്തെ യു ജി പ്രവേശനത്തിന് പി ഡബ്ള്യൂ ബി ഡി വിഭാഗത്തിൽ പ്രവേശനം നേടിയ മൂന്ന്  വിദ്യാർത്ഥികൾക്കും ക്യാൻസർ ചികിത്സയിൽ കഴിയുന്ന ഒരു വിദ്യാർത്ഥിക്കും അവരുടെ വീടിനടുത്തുള്ള കോളേജുകളിൽ അധിക സീറ്റുകൾ അനുവദിച്ച് ജനറൽ വിഭാഗത്തിൽ തന്നെ പ്രവേശനം നൽകാൻ തീരുമാനിച്ചു.

പരീക്ഷാ വിജ്ഞാപനം

ബി കോം അഡിഷണൽ കോ ഓപ്പറേഷൻ (പ്രൈവറ്റ് രജിസ്ട്രേഷൻ -2022 & 2023  അഡ്മിഷൻ -റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 29.07.2024 വരെയും പിഴയോടുകൂടി 31.07.2024 വരെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

ചുവടെ കൊടുത്ത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ, വിവിധ പ്രോഗ്രാമുകൾക്ക് നേരെ കൊടുത്തിരിക്കുന്ന തീയതികളിൽ അതത് കോളേജുകളിൽ വെച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. ജേണലിസം  & മാസ് കമ്മ്യൂണിക്കേഷൻ – ജൂലായ് 25, ജിയോളജി – ആഗസ്റ്റ് 5, 6

പി ജി പ്രവേശനം; ഒന്നാം അലോട്ട്മെന്റ്

2024 -25 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 24.07.2024 നകം അഡ്മിഷൻ ഫീസ് എസ് ബി ഐ ഇ പേ വഴി നിർബന്ധമായും അടയ്ക്കേണ്ടതാണ്. മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.

എം സി എ പ്രവേശനം; എൻ ആർ ഐ അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ എം സി എ പ്രോഗ്രാമിന് എൻ ആർ ഐ വിഭാഗത്തിലേക്ക് പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിശ്ചിത ഫീസ് അടച്ച് പഠനവകുപ്പിൽ നിന്നും അപേക്ഷ ഫോറം കൈപ്പറ്റി പൂരിപ്പിച്ചശേഷം  ആവശ്യമുള്ള രേഖകൾ സഹിതം 25-07-2024 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പഠന വകുപ്പിൽ എത്തിക്കേണ്ടതാണ്. ഫോൺ: 04972784535

സീറ്റൊഴിവ്

  • കണ്ണൂർ സർവകലാശാലയുടെയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ എം എസ് സി വുഡ് സയൻസ് ആന്റ് ടെക്നോളജി (ഇൻഡസ്ടറി ലിങ്ക്ഡ്) പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സയൻസ് ബിരുദം യോഗ്യത ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 24 നു രാവിലെ 10.30 ന് പഠനവകുപ്പിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9496353817

  • കണ്ണൂർ സർവകലാശാലയുടെ മ്യൂസിക് പഠനവകുപ്പിൽ എം എ മ്യൂസിക് പ്രോഗ്രാമിന് എസ് സി, എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 23-07-2024 ന് രാവിലെ 10.30 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 9895232334

  • നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ എം എ ഹിന്ദി പ്രോഗ്രാമിന് എസ് സി, എസ് ടി, ജനറൽ മെറിറ്റ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 25 വ്യാഴാഴ്ച രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 8921288025, 8289918100, 9526900114

  • കണ്ണൂർ സർവകലാശാലയുടെ ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എ ഇംഗ്ലീഷ് പ്രോഗ്രാമിന് എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 22 ന് വൈകുന്നേരം 4 മണിക്ക് മുമ്പ് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എത്തണം.

  • കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി ക്യാമ്പസിൽ എം എ ട്രൈബൽ ആന്റ് റൂറൽ സ്റ്റഡീസ് പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  ഏതെങ്കിലും വിഷയത്തിൽ  45 ശതമാനത്തിൽ കുറയാതെയുള്ള  ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ ജൂലൈ 23ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പഠനവകുപ്പിൽ എത്തണം. ഫോൺ: 9400582022, 9947111890

  • കണ്ണൂർ സർവകലാശാലയുടെ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിന് എസ് സി, എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 22 ന് രാവിലെ 10.30 ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 9895649188

  • സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ എം എസ് സി ക്ലിനിക്കൽ ആന്റ് കൗൺസിലിങ് സൈക്കോളജി പ്രോഗ്രാമിന് എസ് ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 22 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ നേരിട്ട് ഹാജരാവേണ്ടതാണ്. ഫോൺ: 0497-2782441

  • പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം എസ് സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിൽ എസ് സി/ എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ 23/07/2024 ന് രാവിലെ 10.30 ന് പഠന വകുപ്പിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847421467

  • കണ്ണൂർ സർവകലാശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന  എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ ഇ ടി ബി, മുസ്‌ലീം, എസ് സി, എസ് ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 23-07-2024 ന് രാവിലെ 10:30 ന് പഠന വകുപ്പിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9847421467

  • കണ്ണൂർ സർവകലാശാലയുടെ എം എസ് സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് എസ് സി/ എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബന്ധപ്പെടേണ്ട നമ്പർ 9946349800, 9746602652

  • കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ എം സി എ, എം എസ് സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിൽ എസ് സി/ എസ് ടി  വിഭാഗത്തിൽ ഏതാനും സീറ്റുകൾ  ഒഴിവുണ്ട്. താല്പര്യമുള്ളവർ 22-07-2024 ന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ   ക്യാമ്പസിലെ പഠനവകുപ്പിൽ എത്തണം. ഫോൺ: 04972784535

  • കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിൽ ഫിസിക്സ്, കെമിസ്ടി പഠന വകുപ്പുകളിൽ നടത്തുന്ന അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ സയൻസ് പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. സയൻസ് വിഷയത്തോടെ പന്ത്രണ്ടാം തരം 50% ൽ അധികം മാർക്കോടെ പാസായ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ സാക്ഷ്യപത്രങ്ങളുടെ അസ്സൽ സഹിതം 22/07/2024 ന് രാവിലെ 11.00 മണിക്ക് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്‌സ് പഠനവകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് നമ്പറുകൾകളിൽ ബന്ധപ്പെടുക. 04972806401, 9447649820

  • കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി ഫിസിക്‌സ് (നാനോസയൻസ് & നാനോ ടെക്നോളജി) പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. ബി എസ് സി ഫിസിക്സ് പാസയവർക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ 22/07/2024 ന് രാവിലെ 10.30 ന് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സസ് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9447649820

  • സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം എ ഹിസ്റ്ററി പ്രോഗ്രാമിന് എസ് സി/ എസ് ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 22 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 9446607142

About The Author

You may have missed