വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഗവേഷണ പ്രോജക്ടുകളില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്

വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ തലശ്ശേരി മലബാര്‍  കാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ്സ് ആന്‍ഡ് റിസേര്‍ച്) നടത്തുന്ന  വിവിധ താത്കാലിക ഗവേഷണ പ്രോജക്ടുകളിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നു.
ക്ലിനിക്കല്‍ ട്രയല്‍ കോ ഓര്‍ഡിനേറ്റര്‍,  പ്രൊജക്ട് അസിസ്റ്റന്റ്,  ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയാണ് തസ്തികകള്‍. യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട രേഖകളുമായി ജൂലൈ 26 ന്  രാവിലെ 9.30 ന്  തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്‍ഡ് റിസേര്‍ച്ച്്) നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mcc.kerala.gov.in എന്ന വെബ് സൈറ്റ്  സന്ദര്‍ശിക്കുക.

മത്സ്യത്തൊഴിലാളി വനിതകള്‍ക്ക്
സൂക്ഷ്മ തൊഴില്‍ സംരംഭം

മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റുകള്‍ തുടങ്ങുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടൂ ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ യൂണിറ്റുകള്‍ തുടങ്ങുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്.

രണ്ടു മുതല്‍ അഞ്ചു പേര്‍  വരെയുള്ള വനിതകളുടെ ഗ്രൂപ്പായിരിക്കണം. അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ എന്ന നിലയില്‍ അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ പദ്ധതി ഗ്രാന്റായി അനുവദിക്കും. മത്സ്യബോര്‍ഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ,ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ ഫിംസില്‍ ഉള്‍പ്പെടുന്നവരും ജില്ലയിലെ സ്ഥിര താമസക്കാരുമായിരിക്കണം അപേക്ഷകര്‍. പ്രായപരിധി 50 വയസ്സ് . വിധവകള്‍ , ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ക്ക് മുന്‍ഗണന.   ഈ വിഭാഗക്കാര്‍ക്ക് വ്യക്തിഗത ആനുകൂല്യമായും ധനസഹായം അനുവദിക്കും

അപേക്ഷ ഫോറം സാഫിന്റെ  ജില്ലാ ഓഫീസിലും, കണ്ണൂര്‍, തലശ്ശേരി, അഴീക്കല്‍, മാടായി എന്നീ മത്സ്യഭവനുകളിലും ലഭ്യമാണ്. ജൂലൈ  31 നകം  അപേക്ഷകള്‍ സമര്‍പ്പിക്കണം.  മുന്‍പ് സാഫില്‍ നിന്ന് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
ഫോണ്‍  7902502030, 9656463719, 0497 2732487

താത്കാലിക നിയമനം

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍   ബസ്സ് ഡ്രൈവറുടെയും, ക്ലീനറുടെയും, ഡ്രൈവര്‍ കം ക്ലീനര്‍ (എല്ലാവരും 60 വയസില്‍ താഴെ ) ഒഴിവിലേക്ക്  താത്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ യോഗ്യതയും, പരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം  ജൂലൈ 24 ന്  രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

സ്‌പോട്ട് അഡ്മിഷന്‍

വിനോദ  സഞ്ചാര  വകുപ്പിനു  കീഴിലുള്ള  കേരള  ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജില്‍  ബി എസ് സി ഹോട്ടല്‍  മാനേജ്‌മെന്റ്  ആന്‍ഡ്  കാറ്ററിംഗ്  സയന്‍സ്  കോഴ്‌സില്‍  ഏതാനും  സീറ്റുകള്‍  ഒഴിവുണ്ട്. 45 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 24 വരെ സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം. എസ് സി, എസ് ടി, ഒ ബി എച്ച്, ഒ ഇ സി വിഭാഗങ്ങള്‍ക്ക് ഇ ഗ്രാന്റ്‌സ് ആനുകൂല്യം ലഭ്യമാണ്. ഫോണ്‍ 9567463159, 6282393203 , ഇ മെയില്‍: principal.kihm@kerala.gov.in

ഐ ടി ഐ കോഴ്സുകൾ
കണ്ണൂർ ഗവ: ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി , ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെൻ്റ്  വിത്ത് സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ്, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, സി സി ടി വി, സി എൻ സി മെഷിനിസ്റ്റ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ ലാൻഡ് സർവെ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ 9745479354, 8301098705
സീറ്റ് ഒഴിവ്
പട്ടുവം  കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി എസ്‌ സി കമ്പ്യൂട്ടർ സയൻസ്, ബിസിഎ, ബികോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ ബികോം കോഓപ്പറേഷൻ എന്നീ കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ 8547005048, 9847007177
മത്സ്യത്തൊഴിലാളി വനിതകൾക്ക് പലിശ രഹിത വായ്‌പ
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) നടപ്പിലാക്കുന്ന പലിശ രഹിത വായ്‌പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി വനിതകളുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററിൽ അംഗത്വമുള്ളതും മത്സ്യകച്ചവടം, പീലിംഗ്, ഉണക്കമീൻക്കച്ചവടം എന്നീ ജോലികൾ ചെയ്യുന്നതുമായ 5 പേർ അടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് അവസരം.
പ്രായപരിധി ഇല്ല. 5 പേരടങ്ങടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 50000/- രൂപ (ഒരാൾക്ക് 10000/- രൂപ വീതം) പലിശരഹിത വായ്‌പ യായി നൽകുന്നതാണ്.  അപേക്ഷ ഫോറം കണ്ണൂർ സാഫ് നോഡൽ ഓഫീസിൽ നിന്നും ജില്ലയിലെ മത്സ്യഭവൻ ഓഫീസുകളിൽ നിന്നും www.fisheries.kerala.gov.inwww.safkerala.org എന്നീ വെബ്‌സൈറ്റുകളിലും ലഭിക്കും. അപേക്ഷകൾ ജൂലൈ 31 നകം ബന്ധപ്പെട്ട മത്സ്യഭവനുകളിൽ സമർപ്പിക്കണം. ഫോൺ :7902502030
താലൂക്ക്  വികസന സമിതി യോഗം
പയ്യന്നൂർ താലൂക്ക് തല വികസന സമിതി യോഗം ജൂലൈ  22 രാവിനെ 10.30 ന് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. യോഗത്തിൽ പരിഗണിക്കേണ്ടതായ പൊതുജനങ്ങളെ ബാധിക്കുന്ന പരാതികൾ 20 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി താലൂക്ക് ഓഫീസിൽ എത്തിക്കണം. പരാതിക്കാർ യോഗത്തിൽ ഹാജരാകണമെന്ന് താലൂക്ക് ഓഫീസിൽ നിന്നും അറിയിച്ചു.

About The Author