കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സീറ്റൊഴിവ്

  • കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലെ മലയാള വിഭാഗത്തിൽ എം എ മലയാളം പ്രോഗ്രാമിന് ജനറൽ, ഇ ഡബ്ള്യു എസ്, എസ് സി, എസ് ടി, മുസ്ലിം, എസ് ഇ ബി സി – ഒ ബി എക്‌സ്, എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 22/ 07/ 2024 ന് തിങ്കളാഴ്ച രാവിലെ 10 .30 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ: 8606050283, 9497106370

  • കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ ഐടി എഡ്യൂക്കേഷൻ സെന്ററിലെ എംസിഎ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ ജൂലൈ 22 ന് രാവിലെ 10 മണിക്ക്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പാലയാട് ക്യാമ്പസിൽ എത്തണം.

  • കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകിഅമ്മാൾ ക്യാമ്പസിലെ എം എ ഇക്കണോമിക്‌സ് പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ (എസ് സി -2, എസ് ടി -2) ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 22 – 07 -2024 ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ എത്തണം.

  • കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിൽ  എസ് സി/ എസ് ടി വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 20, ശനിയാഴ്ച രാവിലെ 10.30 ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 9895649188

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല മാത്തമറ്റിക്കൽ സയൻസസ് പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം എസ് സി  മാത്തമാറ്റിക്സ് (സി ബി സി എസ് എസ്) റഗുലർ/ സപ്പ്ളിമെൻററി, മെയ് 2024 പരീക്ഷാഫലം പ്രഖ്യാപിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം/ ഫോട്ടോക്കോപ്പി/ സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 30/07/2024 വൈകീട്ട് 5 മണി.

പ്രായോഗിക പരീക്ഷകൾ  

രണ്ടാം സെമസ്റ്റർ എം എസ് സി മൈക്രോബയോളജി/ ബയോടെക്നോളജി ഡിഗ്രി (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ 2024 ജൂലായ് 22 മുതൽ 26 വരെ അതത് കോളേജുകളിൽ വെച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ടീം ലീഡ്

കണ്ണൂർ സർവകലാശാലയിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകളും അഞ്ചുവർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കോംപ്രിഹൻസീവ് സോഫ്റ്റ്‌വെയർ സൊല്യൂഷൻ വികസിപ്പിക്കുന്നതിലേക്ക് ടീം ലീഡ് തസ്തികയിൽ ഒരുവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 24/07/2024 ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിനുള്ള യോഗ്യത അപേക്ഷിക്കേണ്ട വിധം എന്നിവ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

ഫിനാൻസ് ഓഫീസർ

കണ്ണൂർ സർവകലാശാലയിൽ ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് നേരിട്ട്/ കേന്ദ്ര – സംസ്ഥാന സർവീസുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 14/08/2024. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ദ്വിദിന റസിഡൻഷ്യൽ ഓറിയെന്റേഷൻ ക്യാമ്പ്

കണ്ണൂർ സർവകലാശാലയിൽ പുതുതായി ആരംഭിച്ച അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ (എഫ് വൈ ഐ എം പി) പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി കണ്ണൂർ സർവകലാശാല സംഘടിപ്പിക്കുന്ന ദ്വിദിന റസിഡൻഷ്യൽ ഓറിയെന്റേഷൻ പരിപാടിക്ക് തുടക്കമായി. സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ വച്ചുനടന്ന ക്യാമ്പിന്റെ ഉദ്ഘാടനം കെ എസ് സി എസ് ടി ഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീർ ഓൺലൈനായി നിർവഹിച്ചു. ഡോ. ജോൺസൺ അലക്സ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിന്റിക്കേറ്റംഗം കെ വി പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ പ്രൊഫ. എ സാബു ആമുഖ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, എഫ് വൈ ഐ എം പി നോഡൽ ഓഫീസർ പ്രൊഫ. അനിൽ രാമചന്ദ്രൻ, ഡോ. എം സിനി എന്നിവർ സംസാരിച്ചു. സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ, പാലയാട്, പയ്യന്നൂർ, നീലേശ്വരം എന്നീ നാല് ക്യാമ്പസുകളിലായി ആരംഭിച്ച 6 അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കാണ് ക്യാമ്പിൽ ഓറിയെന്റേഷൻ നൽകുന്നത്. ക്യാമ്പ് വെള്ളിയാഴ്ച അവസാനിക്കും.

About The Author