പയ്യനാട് കോറിയിൽ മുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മഞ്ചേരി പയ്യനാട് തോട്ടുപോയിൽ ഉള്ള അൽ മദീന ക്രഷറിൽ കുളിക്കാൻ ഇറങ്ങിയ മൂന്നുപേര്  അപകടത്തിൽപ്പെട്ടു ഒരാൾ മുങ്ങിപ്പോയി , ഒഡീഷ സ്വദേശി ഡിസ്ക് മണ്ടിനെ   ആണ് കാണാതായത്. അപകടവിരമറിഞ്ഞ് മഞ്ചേരി, മലപ്പുറം ,പെരിന്തൽമണ്ണ നിലയങ്ങളിൽ നിന്നും സ്കൂബ സംഘം സംഭവം സ്ഥലത്തെത്തുകയും ഏറെ നേരത്തെ പരിശ്രമത്തിനോടുവിൽ 45 അടിയോളം താഴ്ചയുള്ള കോറിയിൽ നിന്നും യുവാവിനെ രാത്രി 11 മണിയോടെ സേനാംഗങ്ങൾ പുറത്തെടുത്തു , ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

രാത്രി ഏറെ വൈകി വൈകിയതിനാലും കോറിക്ക് നല്ല താഴ്ചയുള്ളതിനാലും വളരെ ദുർഘടമായ സാഹചര്യത്തിലാണ് സ്കൂബ ടീമംഗങ്ങൾ യുവാവിനെ കണ്ടെടുത്തത്, ഈ ഉദ്യമത്തിൽ മലപ്പുറം ജില്ലയിലെ സ്കൂബ ടീം അംഗങ്ങൾ, മഞ്ചേരി നിലവിൽ നിന്നും പ്രജിത്തും പെരിന്തൽമണ്ണ നിലയിൽ നിന്നും സുജിത്ത് ,മുഹമ്മദ് ഷിബിൻ. മലപ്പുറം നിലയത്തിൽ നിന്നും ജാബിർ വി പി എന്നിവർ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിക്കൊണ്ട്  മഞ്ചേരി, മലപ്പുറം അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പോൾ വർഗീസ് , സീനിയർ ഫയർ ഓഫീസർ രമേശ്, സഞ്ജു അഖിൽ ,മുഹമ്മദ് ഷമീം ,ബിനീഷ് എന്നിവരും പോസ്റ്റ് വാർഡൻ ജംഷീറും മറ്റു സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് പങ്കാളിയായി.

About The Author