കണ്ണൂരിൽ കനത്ത മഴ; എടക്കാട് നടാൽ പ്രദേശങ്ങളിൽ വെള്ളം കയറി
കഴിഞ്ഞദിവസം മുതൽ കണ്ണൂരിൽ കനത്ത മഴയാണ് പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ട് ഭീഷണിയിൽ തന്നെയായിരുന്നു. ഇടമുറിയാതെ പെയ്യുന്ന മഴ ആയതുകൊണ്ട് തന്നെ വെള്ളം ഒഴുകി പോകുന്നതിനുള്ള സമയം ലഭിക്കുന്നില്ല. ദേശീയപാത നിർമ്മാണവും, ഓവുചാലുകളിൽ മണൽ അടിഞ്ഞതും, വെള്ളക്കെട്ടിന്റെ പ്രധാന കാരണങ്ങളാണ്. ജില്ലയിൽ ഇന്ന് റെഡ് അലോട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെവരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നുവെങ്കിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം തുറന്നു പ്രവർത്തിക്കുന്നുണ്ട് അതിനാൽ തന്നെയും, മഴ കനക്കുന്നതും അപകടങ്ങൾ ഉണ്ടാവുന്നതും ജാഗ്രതയോടെ നോക്കിയിരിക്കേണ്ട സമയമാണ്. ഈ അവസരത്തിൽ തന്നെയാണ് അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ മതിലിടിഞ്ഞ് അപകടം നടന്നത്. തലനാരിക്കാന് വിദ്യാർഥികൾ രക്ഷപ്പെട്ടത്. ഇതേ രീതിയിൽ മഴ തുടർന്നുകൊണ്ടിരുന്നാൽ വാഹന ഗതാഗതം താറുമാറാകും. വിദ്യാർത്ഥികളുടെത് അടക്കം തിരിച്ചുവരവും രക്ഷിതാക്കളുടെ പേടിസ്വപ്നമായി മാറുകയാണ്. ന്യൂനമർദ്ദ പാത്തിയാണ് ഈ കനത്ത മഴയ്ക്ക് കാരണം. ജാഗ്രത കൈവിടാതെ കരുതിയിരിക്കുകയാണ് ജനങ്ങൾ ചെയ്യേണ്ടത്.