ശമ്പളം ഇല്ല; 108 ആംബുലന്‍സ് ജീവനക്കാര്‍ സമരത്തില്‍

108 ആംബുലന്‍സ് ജീവനക്കാര്‍ ഇന്ന് മുതല്‍ പരോക്ഷ സമരത്തില്‍. എല്ലാ മാസവും ഏഴാ തീയതിക്കു മുമ്പ് ശമ്പളം നല്‍കുമെന്ന ഉറപ്പുകള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് കരാര്‍ കമ്പനിക്കെതിരെ ജീവനക്കാരുടെ സമരം.

ഒരു ആശുപത്രിയില്‍ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കില്ല. എന്നാല്‍ അടിയന്തിര സര്‍വ്വീസുകളായ റോഡുപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും, വീടുകളിലെ രോഗികള്‍ക്കും കുട്ടികള്‍ക്കും സേവനം നല്‍കുമെന്നും ജീവനക്കാര്‍ പറഞ്ഞു. സിഐടിയു യൂണിയന്റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് സമരത്തിലേക്ക് നീങ്ങുന്നത്.
2019 മുതലാണ് എല്ലാ ജില്ലാകളിലും കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഹൈദ്രാബാദ് ആസ്ഥാനമായ ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വ്വീസ് എന്ന കമ്പനിക്കാണ്.

2019ല്‍ സര്‍വ്വീസ് ആരംഭിച്ചത് മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് ഒരു കൃത്യമായ തീയതി നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല. 2021 തുടക്കത്തില്‍ ജീവനക്കാരുടെ യൂണിയന്റെ സമ്മര്‍ദ്ദ ഫലമായി എല്ലാ മാസവും ഏഴാം തീയതി ശമ്പളം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നല്‍കാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്.

About The Author

You may have missed