ചെറുപഴശ്ശിയിൽ കനത്ത മഴയിലും കാറ്റിലും വീട് തകർന്നു
കനത്ത മഴയിലും കാറ്റിലും രണ്ട് തേക്ക് മരങ്ങൾ കടപുഴകി വീണ് വീട് തകർന്നു. ചെറുപഴശ്ശി പഴയ വില്ലേജ് ഓഫീസിനു സമീപത്തെ പൊനോംന്താറ്റിൽ മഞ്ഞേരി വീട്ടിൽ വേണുഗോപാല
ൻ്റെ ഇരുനില ഓടിട്ട വീടാണ് തകർന്നത്. വീടിൻ്റെ മുൻ ഭാഗവും മുകൾ ഭാഗത്തെ ഓടുകളും തകർന്നു വീണു. വീട്ടിലുള്ളവരെ സമീപത്തെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഞായറാഴ്ച വൈകീട്ടുണ്ടായ കാറ്റിലാണ് സംഭവം. വീട് ഉപയോഗ ശൂന്യമായ നിലയിലാണ്.