വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

എസ് സി, എസ് ടി കോർപ്പസ് ഫണ്ട് പദ്ധതികൾക്ക് ജില്ലാ തല നിരീക്ഷണ സമിതി
പട്ടികജാതി, പട്ടികവർഗ്ഗ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ നിർവഹണം നിരീക്ഷിക്കാൻ ജില്ലാ തല നിരീക്ഷണ സമിതി രൂപികരിക്കാൻ തീരുമാനം. പട്ടികജാതി, പട്ടികവർഗ്ഗ  വികസനത്തിനായുള്ള ജില്ലാതല വികസന സമിതി യോഗത്തിലാണ് ഈ  തീരുമാനം.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും എസ് സി, എസ് ടി ജില്ലാതല വികസന സമിതി അധ്യക്ഷയുമായ പി പി ദിവ്യ ജില്ലാ പഞ്ചായത്തിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്ലാനിംഗ് ഓഫീസർ കൺവീനർ ആയ സമിതിയിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്,   ജില്ലാ കലക്ടർ എന്നിവരുടെ പ്രതിനിധികളും  നിരീക്ഷണ സമിതിയിൽ ഉണ്ടാകും.
പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമത്തിനായി മറ്റു വകുപ്പുകൾക്ക് നടപ്പിലാക്കുവാൻ സാധിക്കുന്ന പദ്ധതികളും പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾ  അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും  ജില്ലാതല സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ജില്ലാ കലക്ടറും സമിതി മെമ്പർ സെക്രട്ടറിയുമായ അരുൺ കെ വിജയൻ പറഞ്ഞു.
ആറളം പുനരധിവാസ മേഖലയിൽ യാത്രാക്ലേശം പരിഹരിക്കുന്നതിന് കെ എസ് ആർ ടി സി ഗ്രാമവണ്ടി പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട്   ഐ ടി ഡി പി പ്രോജക്ട് ഓഫീസർ സമർപ്പിച്ച പദ്ധതി നിർദ്ദേശത്തിന് ജില്ലാതല വർക്കിംഗ് ഗ്രൂപ്പിൻ്റെ അംഗീകാരം നൽകി.
എരുവേശ്ശി ഗ്രാമ പഞ്ചായത്തിലെ മണ്ണംകുണ്ട് പുഴയ്ക്ക് കുറുകെ പാലം നിർമ്മാണം, കൊട്ടിയൂർ മേലെ പാൽചുരം നഗറിൽ സംരക്ഷണ ഭിത്തി നിർമ്മാണം, കേളകം ഐ ടി സി  നഗർ റോഡിൻ്റെയും കേളകം  പുളിക്കാംപൊയിൽ ഐ ടി സി നഗർ റോഡിൻ്റെയും കോൺക്രീറ്റ് നിർമ്മാണം എന്നീ പദ്ധതി നിർദേശങ്ങൾ  സംസ്ഥാന തല വർക്കിംഗ് ഗ്രൂപ്പിലേക്ക് ശുപാർശ ചെയ്യുന്നതിന് യോഗം അംഗീകാരം നൽകി.
യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ഐടി ഡി പി പ്രോജക്ട് ഓഫീസർ സി വിനോദ് കുമാർ, പട്ടിക ജാതി ജില്ലാ ഓഫീസർ കെ മനോഹരൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ചുരുക്കപട്ടിക
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ മെക്കാനിക് തസ്തികയുടെ ( കാറ്റഗറി 449/2022) ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു.
സര്‍വ്വെയര്‍ നിയമനം
മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി വിവരണ ശേഖരണം, ഡാറ്റഎന്‍ട്രി എന്നിവക്കായി സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐടിഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരെ നിയമിക്കുന്നു. അപേക്ഷകര്‍ ജൂലൈ 27ന് മുമ്പായി ബയോഡാറ്റ  secretarymuzhappilangad@gmail.com എന്ന ഇ മെയിലില്‍ അയക്കണം.
തൊഴില്‍ പരിശീലനം:
താല്‍പ്പര്യപത്രം ക്ഷണിച്ചു.
പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് സാങ്കേതിക മേഖലയില്‍ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനും നടപ്പിലാക്കുന്ന കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ പദ്ധതിയില്‍ സഹകരിക്കുന്നതിന് സ്വകാര്യ സംരംഭകരില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു. അപേക്ഷാ ഫോറവും കൂടുതല്‍ വിവിരങ്ങളും   www.bcdd.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. അവസാന തിയ്യതി ജൂലൈ 15. ഫോണ്‍: 0495 2377786
ബോധവൽക്കരണ ക്ലാസ്
സ്കൂൾ സുരക്ഷാ പദ്ധതിയുടെയും ഹെൽപ്പിങ്ങ് ഹാൻഡ് പദ്ധതിയുടെയും ഭാഗമായി ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് വിഭാഗത്തിൻ റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് എസ്  ഐശ്വര്യ,  ഫയർ ആൻഡ് റെസ്ക്യൂ തളിപ്പറമ്പ് സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി ,
ദുരന്തനിവാരണ പദ്ധതി കോഡിനേറ്റർ സി തസ്ലിംഫാസിൽ, എച്ച് എം  ഇൻ ചാർജ്  പി ശ്രീജ , എ വി സത്യഭാമ, പി  രജനി, പി ഇന്ദുലേഖ,  ജാൻവി രാജിവ് എന്നിവർ സംസാരിച്ചു.
ഒഴിവ്
കണ്ണൂർ ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ട്രേഡ്സ്മാൻ -സ്മിത്തി, ട്രേഡ്സ്മാൻ – ഓട്ടോമൊബൈൽ , ട്രേഡ്സ്മാൻ – പ്ലംബിംഗ് എന്നീ ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളുമായി  ജൂലൈ 19 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ് സൈറ്റ് സന്ദർശിക്കുക (www.gcek.ac.in).
താൽപര്യപത്രം ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ (2024-25) എന്ന പദ്ധതിയുമായി സഹകരിക്കുവാനും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പ് നൽകുവാനും തയ്യാറുള്ള സ്വകാര്യ സംരംഭകരിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു.പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ട സാങ്കേതിക മേഖലയിൽ അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും, നൈപുണ്യ വികസനത്തിനുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷാ ഫാറവും, അനുബന്ധ വിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.  അവസാന തീയതി ജൂലൈ 15. ഫോൺ 0495-2377786
വിഷൻ പദ്ധതി ധനസഹായം
പട്ടിക ജാതി വികസന വകുപ്പിൻ്റെ വിഷൻ പദ്ധതി പ്രകാരം 2024-25 അധ്യയന വർഷം ജില്ലയിൽ  തെരെഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന
പരിശീലനം ലഭിച്ചുവരുന്ന പ്ലസ് വണ്ണിനു പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാർത്ഥികളിൽ നിന്നും ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസിൽ കുറയാത്ത ഗ്രേഡുവാങ്ങി  പ്ലസ് വൺ സയൻസിന് പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം ഉറപ്പാക്കുന്നതിനാണ് ധനസഹായം .  ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ  പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ധനസഹായമായി പതിനായിരം  രൂപ വീതം രണ്ട് വർഷത്തേക്ക് ഇരുപതിനായിരം രൂപ ഈ പദ്ധതി പ്രകാരം നൽകും.
അപേക്ഷയോടൊപ്പം ജാതി, വരുമാനം(വരുമാന പരിധി 6 ലക്ഷം രൂപ). എസ് എസ് എൽ സി മാർക്ക് ലിസ്റ്റ്, പ്ലസ് വൺ കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് രസീത്, പഞ്ചായത്ത്/ബ്ലോക്ക് ഓഫീസിൽ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക് പകർപ്പ്  സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജൂലൈ 31ന് 5 മണിക്ക് മുൻപായി അപേക്ഷിക്കണം.ഫോൺ: 0497 2700596
പാരമ്പര്യേതര ട്രസ്റ്റി നിയമനം
ചാലക്കോട്  ശ്രീ മുത്തത്തി അപ്പൻ ധർമ്മശാസ്‌താ ക്ഷേത്രത്തിൽ നാല് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ്, കാസർഗോഡ് ഡിവിഷൻ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷ ണറുടെ ഓഫീസിൽ ജൂലൈ 31  വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കണം. അപേക്ഷ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ് സൈറ്റ്, നീലേശ്വരത്തുളള അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നോ, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസിൽ നിന്നോ  സൗജന്യമായി ലഭിക്കും

About The Author