കോടികളുടെ തട്ടിപ്പ് ; കർണാടക മുൻ മന്ത്രി ബി നാഗേന്ദ്ര ഇഡി കസ്റ്റഡിയിൽ

കർണാടക മുൻ മന്ത്രി ബി നാഗേന്ദ്ര ഇഡി കസ്റ്റഡിയിൽ. വാത്മീകി കോർപ്പറേഷൻ അഴിമതിക്കേസിലാണ് ചോദ്യം ചെയ്യുന്നതിനായി മുൻ മന്ത്രിയും ബെല്ലാരിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ ബി നാഗേന്ദ്രയെ ഇഡി കസ്റ്റഡിയിൽ എടുത്തത്.

ഇന്നലെ നാഗേന്ദ്രയുടെ വീട്ടിലും, സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള സർക്കാർ ഫണ്ട് വാത്മീകി കോർപ്പറേഷൻ വഴി തിരിമറി നടത്തി എന്നതാണ് കേസ്.187 കോടി രൂപയോളം കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് വക മാറ്റി എന്നാണ് കണ്ടെത്തൽ.

മന്ത്രി നേരിട്ടാണ് ഫണ്ട് തിരിമറി നടത്താൻ നിർദേശിച്ചതെന്നും, തന്നെ ബലിയാടാക്കിയെന്നും കുറിപ്പ് എഴുതിവച്ച് വാൽമീകി കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തിരുന്നു .ഇതിന് പിന്നാലെ ആയിരുന്നു പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി നാഗേന്ദ്ര രാജിവെച്ചത്.

About The Author