മയ്യിലിൽ റിഫ്ളക്ടർ ഇല്ലാത്ത ഡിവൈഡറിൽ കാർ പാഞ്ഞു കയറി
മയ്യിൽ ടൗണിൽ റിഫ്ളക്ടർ ഇല്ലാത്ത ഡിവൈഡറിൽ കാർ പാഞ്ഞു കയറി അപകടം.വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കാണ് സംഭവം. തൃശ്ശൂരിൽ നിന്ന് ശ്രീകണ്ഠപുരത്ത് പോയ ഇൻഷൂറൻസ് കമ്പനി ഉദ്യോഗസ്ഥന്റെ കാറാണ് അപകടത്തിൽപെട്ടത്.കാറിന്റെ ഇന്ധന ടാങ്ക് തകർന്ന് പെട്രോൾ ചോർന്നു. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന റോഡ് ശുചീകരിച്ചു.