കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സ്പോട്ട് അഡ്മിഷൻ

  • കണ്ണൂർ സർവകലാശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി കെമിസ്ട്രി (നാനോ സയൻസ് & നാനോ ടെക്നോളജി) പ്രോഗ്രാമിൽ ഈഴവ, തീയ്യ, ബില്ലവ, മുസ്‌ലീം, എസ് സി, എസ് ടി വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്.  അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 15-07-2024 -ന് രാവിലെ 10 മണിക്ക് പയ്യന്നൂർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി പഠനവകുപ്പിൽ എത്തണം. ഫോൺ: 9847421467

  • കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ ഫൈവ് ഇയർ ഇൻറ്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ക്ലിനിക്കൽ സൈക്കോളജി പ്രോഗ്രാമിന് ഇ ഡബ്ള്യൂ എസ് വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 17 ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ നേരിട്ട് എത്തണം. ഫോൺ: 0497-2782441

അസിസ്റ്റന്റ് പ്രൊഫസർ

  • കണ്ണൂർ സർവകലാശാല സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ സംഗീത പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ  നിയമനം നടത്തുന്നു. സംഗീതത്തിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി എച്ച്‌ ഡി ആണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 17 ന് ഉച്ചക്ക് 2.30 ന് സംഗീത പഠനവകുപ്പിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ: 0497-2806404, 9895232334

  • കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകിഅമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഐ ടി സെന്ററിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികകളിലേക്ക് (2 ഒഴിവുകൾ) ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ  അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 19-07 – 2024 കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിൽ  അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. യൂജിസി നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും.

യു ജി പ്രവേശനം- സ്പെഷ്യൽ അലോട്ട്മെന്റ്   

അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് എസ് സി/ എസ് ടി/ പി ഡബ്ള്യൂ ബി ഡി വിഭാഗക്കാർക്ക് മാത്രമായി സ്പെഷ്യൽ അലോട്ട്മെന്റ് 15/07/2024 ന് നടത്തുന്നതാണ്. അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകൾക്ക് ഇതുവരെ അപേക്ഷിക്കാത്ത എസ് സി/ എസ് ടി/ പി ഡബ്ള്യൂ ബി ഡി വിഭാഗക്കാർക്ക് ഓൺലൈനായി 14/07/2024 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. മേൽ പറഞ്ഞ വിഭാഗങ്ങളിൽപ്പെട്ടതും, നിലവിൽ അലോട്ട്മെന്റിൽ നിന്നും നിന്നും പുറത്തായതുമായ വിദ്യാർത്ഥികൾ  സ്പെഷ്യൽ അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി കറക്ഷൻ/ റീ -കൺസിഡറേഷൻ ഫീസ് ഇനത്തിൽ 200 രൂപ ഒടുക്കിയ രസീത് സഹിതം ugsws@kannuruniv.ac.in എന്ന ഐഡിയിലേക്ക് ഇ-മെയിൽ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ബി എഡ് പ്രവേശനം; ട്രയൽ റാങ്ക് ലിസ്റ്റ് 

2024 -25  അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെയും ബി എഡ് സെന്ററുകളിലെയും ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിൻ്റെ ട്രയൽ റാങ്ക് ലിസ്റ്റ്  വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിന് 16.07.2024 വരെ അവസരം ഉണ്ട്. തെറ്റുകൾ തിരുത്തുന്നതിനായി പ്രൊഫൈലിൽ ലോഗിൻ ചെയ്ത്, കറക്ഷൻ ഫീ ഇനത്തിൽ 200 രൂപ ഒടുക്കിയതിന്  ശേഷം, മാറ്റം വരുത്തേണ്ട വിശദാംശങ്ങൾ, രേഖകളുടെ  പകർപ്പ്, ചലാൻ എന്നിവ സഹിതം bedsws@kannuruniv.ac.in എന്ന ഐഡിയിലേക്ക് പ്രസ്‌തുത തീയതിക്കുള്ളിൽ ഇമെയിൽ അയക്കേണ്ടതാണ്. ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിന് അനുവദിക്കുന്നതല്ല. ട്രയൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത അപേക്ഷകർ, പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷയിൽ നൽകിയ വിവരങ്ങൾ പരിശോധിച്ച് തെറ്റുകൾ ഉണ്ടെങ്കിൽ  തിരുത്തേണ്ടതാണ്.

പരീക്ഷാ വിജ്ഞാപനം

04.09.2024 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ – നാലാം സെമസ്റ്റർ ബിരുദം (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2024 പരീക്ഷകൾക്ക് 29.07.2024 മുതൽ 05.08.2024 വരെ പിഴയില്ലാതെയും 07.08.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ബഷീർ അനുസ്മരണവും പലമ സാഹിത്യവേദി പ്രതിമാസ പുസ്തകചർച്ചയും 

കണ്ണൂർ സർവകലാശാല മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം യുവകഥാകൃത്ത് ഡിന്നു ജോർജ് നിർവഹിച്ചു. ദാർശനികതയിൽ ഊന്നിയ സൂക്ഷ്മചരിത്ര രചനയാണ് ബഷീറിനെ സാർവകാലികനാക്കുന്നത് എന്ന് ഡിന്നു ജോർജ്ജ് അഭിപ്രായപ്പെട്ടു. ഡോ. പ്രിയ വർഗീസ് അധ്യക്ഷയായ ചടങ്ങിൽ  എൻ എച്ച് അബൂബക്കർ സ്വാഗതവും കെ പി അമൃത നന്ദിയും പറഞ്ഞു. മലയാളം വിദ്യാർത്ഥികൾ തയ്യാറാക്കിയ ബഷീർ കൈയ്യെഴുത്തു മാസികയുടെ പ്രകാശനം ചടങ്ങിൽ വച്ച് നിർവഹിച്ചു. തുടർന്ന് പലമ സാഹിത്യവേദിയുടെ നേതൃത്വത്തിൽ ഡിന്നു ജോർജ്ജിന്റെ കഥാസമാഹാരം ‘ക്രാ’ ചർച്ച ചെയ്തു. അഞ്ജലി ശ്രീനിവാസ്, അതുൽ പൂതാടി, അൻസില, മഹിമ, സുഹൈല എന്നിവർ സംസാരിച്ചു.

About The Author