അമീബിക് മസ്തിഷ്ക ജ്വരം; കേന്ദ്ര സംഘം കണ്ണൂർ സന്ദർശിച്ചു

അമീബിക് മസ്തിഷ്ക ജ്വരത്തെ കുറിച്ച് പഠിക്കാൻ കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ധരുടെ സംഘം കണ്ണൂർ സന്ദർശിച്ചു. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ നിന്നുള്ള കൺസൾട്ടന്റുമാരായ ഡോ. കെ രഘു, റിസർച്ച് അസിസ്റ്റന്റ് അനില രാജേന്ദ്രൻ എന്നിവരാണ് കണ്ണൂരിൽ എത്തിയത്.

തോട്ടടയിലെ 13 വയസ്സുകാരി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പശ്ചാത്തലത്തിലാണ് സംഘം എത്തിയത്. മരിച്ച കുട്ടിയുടെ വീട് സംഘം സന്ദർശിച്ചു. ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികളിൽ സംഘം തൃപ്തി രേഖപ്പെടുത്തി. വെർമമീബ വെർമിഫോമിസ് എന്ന അമീബയാണ് തോട്ടടയിലെ കുട്ടിയിൽ മസ്തിഷ്കജ്വരത്തിന് കാരണമായത് എന്നാണ് തിരിച്ചറിഞ്ഞന്നത്. നീഗ്ലേറിയ ഫൗളേറി എന്ന അമീബയാണ് സംസ്ഥാനത്ത് മറ്റിടങ്ങളിൽ മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്നത് എന്നാണ് കണ്ടെത്തിയത്.

About The Author