വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ബിഎസ്‌സി സീറ്റൊഴിവ്
ഐച്ചആര്‍ഡിയുടെ പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്ഷേന്‍, ബികോം വിത്ത് കോ ഓപ്പറേഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547005048, 9847007177

പാരമ്പര്യേതര ട്രസ്റ്റി

പയ്യന്നൂര്‍ താലൂക്കിലെ ഏര്യം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജൂലൈ 25ന് വൈകിട്ട് അഞ്ച് മണിക്കകം തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

മത്സ്യകര്‍ഷക അവാര്‍ഡ് 2024
കണ്ണൂര്‍ ജില്ലയ്ക്ക് മികച്ച വിജയം

 
ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മികച്ച മത്സ്യകര്‍ഷകര്‍ക്കുളള അവാര്‍ഡുകളില്‍ കണ്ണൂര്‍ ജില്ല 6 അവാര്‍ഡുകള്‍ കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ മികച്ച ചെമ്മീന്‍ കര്‍ഷകനുളള ഒന്നാംസ്ഥാനം കാട്ടാമ്പളളി സ്വദേശി ഇ.വി.കബീര്‍, മികച്ച ചെമ്മീന്‍ കര്‍ഷകനുളള മൂന്നാം സ്ഥാനം കുഞ്ഞിമംഗലം സ്വദേശി സുരേന്ദ്രന്‍ പാലക്കീല്‍, മികച്ച നൂതന മത്സ്യകര്‍ഷകനുളള ഒന്നാം സ്ഥാനം തെക്കുമ്പാട് സ്വദേശി മുസ്തഫ കമ്പന്‍ കടവത്ത്, മികച്ച നൂതന മത്സ്യകര്‍ഷകനുളള മൂന്നാംസ്ഥാനം കണ്ണൂര്‍ സ്വദേശി ചിത്രാംഗദന്‍, മികച്ച അലങ്കാര മത്സ്യകര്‍ഷകയ്ക്കുളള രണ്ടാംസ്ഥാനം കുറ്റിയാട്ടൂര്‍ സ്വദേശി പി. സുചിത്ര പ്രകാശ്, മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ക്കുളള ഒന്നാംസ്ഥാനം ശ്രിന്‍ഷ പ്രദീപന്‍ എന്നിവര്‍ കരസ്ഥമാക്കി.
മൺസൂൺ ക്യാമ്പ്
നാഷണൽ സർവ്വീസ് സ്കീം യൂനിറ്റിൻ്റെ നേതൃത്വത്തിൽ തോട്ടട ഗവർമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ മൺസൂൺ ക്യാമ്പ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പി പി ബാബു ഉദ്ഘാടനം ചെയ്തു
മഴക്കാല ശ്രമദാനം,  പനി ബാധിതരുടെ കണക്കെടുപ്പ് , ബോധവൽക്കരണം,  മഴ നടത്തം,  പേപ്പർ ബാഗ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. പരിശീലകൻ പി കെ ബാബു,  പ്രോഗ്രാം ഓഫീസർ  എം കെ ഷിജില,  ടി ലാവണ്യ ,  എം കെ തസ്ലിമ , വി കെ ജ്യോത്സന, കൃഷ്ണ നന്ദ ,കെ  നന്ദന, നകുൽദേവ്, പ്രത്യുദാസ്, തുടങ്ങിയവർ സംസാരിച്ചു. എൻ എസ്  എസ് വളണ്ടിയർമാരും രക്ഷിതാക്കളും പങ്കെടുത്തു.
താത്കാലിക നിയമനം
ജില്ലയിൽ ദേശീയ പാത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ആർബിട്രേഷൻ സെക്ഷനിൽ  ആർബിട്രേഷൻ അസിസ്റ്റൻ്റ് ,  ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. ഇതിലേക്കുള്ള പാനലിൽ ഉൾപ്പെടുത്തുന്നതിന് താല്പര്യമുള്ളവരിൽ നിന്ന്  അപേക്ഷ ക്ഷണിച്ചു.
ആർബിട്രേഷൻ അസി: തസ്തികയിലേക്ക്  റിട്ട: ഡെപ്യൂട്ടി കലക്ടർക്ക് അപേക്ഷിക്കാം.റവന്യൂ വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത ജൂനിയർ സൂപ്രണ്ട്/ വാല്വേഷൻ അസിസ്റ്റന്റ് ഭൂമി ഏറ്റെടുക്കൽ ( ജൂനിയർ സൂപ്രണ്ട് ) റവന്യു വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത എൽഡി / യുഡി ക്ലാർക്കുമാർ– ഭൂമി ഏറ്റെടുക്കൽ ( ക്ലാർക്ക്) എന്നിവയാണ് യോഗ്യത. സ്യൂട്ട് സെക്ഷനുകളിലെ പ്രവർത്തനവും പ്രാവീണ്യവും അധികയോഗ്യതയായി ഈ രണ്ട് തസ്തികയിലേക്കും പരിഗണിക്കും. ബയോഡാറ്റയടക്കമുള്ള അപേക്ഷ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ആർബിട്രേഷൻ സെക്ഷനിൽ ജൂലൈ 12  വൈകിട്ട് 5 മണിക്ക് മുമ്പായി സമർപ്പിക്കണം. ഫോൺ 04972- 700225, 700645 .
താത്കാലിക നിയമനം
കേരള വാട്ടർ അതോറിറ്റി ഹെഡ് വർക്ക് സബ് ഡിവിഷൻ, ഇരിക്കൂർ, പെരുവളത്തുപറമ്പയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹെൽപർമാരുടെ ഒഴിവിലേക്ക് വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി, ഇരിക്കൂർ, പടിയൂർ, മലപ്പട്ടം  എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ജൂലൈ 12 ന് മുമ്പായി അപേക്ഷ നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.ഫോൺ: 0497 2700069
അഭിമുഖം ജൂലൈ 19 ന്
തളിപ്പറമ്പ്, തലശ്ശേരി റവന്യു ഡിവിഷണൽ ഓഫീസുകളിലെ ടെക്നിക്കൽ അസിസ്റ്റന്റ്  തസ്തികയിലേക്കുള്ള കരാർ നിയമനത്തിന്റെ  ജൂലൈ 10 ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം  ജൂലൈ 19 വെള്ളി രാവിലെ 9:30 ന്  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഫോൺ 8281999015.
ലേലം
കുടുംബ കോടതിയുടെ ഉത്തരവ് പ്രകാരമുള്ള  കുടുംബ പരിപാലന കുടിശ്ശിക  ഈടാക്കുവാൻ  ജപ്തി ചെയ്ത പെരളം വില്ലേജ്   പുത്തൂർ ദേശം ബ്ലോക്ക് – 22 റി സ നം 1/1  ലെ  0.0242 ഹെക്ടർ പുരയിടം ഓഗസ്റ്റ്  22  രാവിലെ 11 മണിക്ക്  പെരളം വില്ലേജ് ഓഫീസിൽ പരസ്യലേലം ചെയ്യും. ഫോൺ 04985 294844.
ലേലം
വിൽപ്പന നികുതി കുടിശ്ശിക തുക  ഈടാക്കുന്നതിനായി ഇരിട്ടി ബ്ലോക്ക് കൊക്കനട്ട് അഗ്രീകൾച്ചർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ സർവെ നമ്പർ 1080 ൽ 0. 022 ഹെക്ടർ വസ്തുവും അതിലുൾപ്പെട്ടതും  ജൂലൈ 15 ന്   രാവിലെ 11.30 ന് അയ്യങ്കുന്ന് വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും.  കൂടുതൽ വിവരങ്ങൾക്ക്  വില്ലേജ് ഓഫീസിലോ, ഇരിട്ടി താലൂക്ക് ഓഫീസിലോ ബന്ധപ്പെടണമെന്ന് തഹസിൽദാർ അറിയിച്ചു. ഫോൺ 0490 2494910.
ലേലം
മോട്ടോർ വാഹന നികുതി കുടിശ്ശിക ഇനത്തിൽ കേളകം അംശം ദേശത്ത് പ്രൊവിഷണൽ സർവ്വേ നമ്പർ KTR 412/2ൽ 0.0809 ഹെക്ടർ  വസ്തുവും അതിൽ ഉൾപ്പെട്ട സകലതും ജൂലൈ 15 ന് രാവിലെ 11.30 ന് കേളകം വില്ലേജ് ഓഫീസിൽ  പരസ്യമായി ലേലം ചെയ്യും.  കൂടുതൽ വിവരങ്ങൾക്ക് വില്ലേജ് ഓഫീസിലോ, ഇരിട്ടി താലൂക്ക് ഓഫീസിലോ  ബന്ധപ്പെടണമെന്ന്  തഹസിൽദാർ അറിയിച്ചു. ഫോൺ 0490 2494910.
ടെൻഡർ
ജില്ലാ മെഡിക്കൽ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ടാക്സി വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 18.  ഫോൺ 04972700194

About The Author